തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്കായി പ്രത്യേക പോര്‍ട്ടല്‍; ആരോഗ്യ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്കായി പ്രത്യേക പോര്‍ട്ടല്‍; ആരോഗ്യ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും

വിവിധ രാജ്യങ്ങളില്‍ പോകേണ്ടവര്‍ക്ക് ആരോഗ്യ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിലൂടെ ലഭ്യമാക്കും

തിരുവനന്തപുരം: തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവര്‍ക്കായി പ്രത്യേക പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ രാജ്യങ്ങളില്‍ പോകേണ്ടവര്‍ക്ക് ആരോഗ്യ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിലൂടെ ലഭ്യമാക്കും.

കോവിഡ് 19 മഹാമാരിയുടെ പ്രതിസന്ധി തീരുമ്പോള്‍ നമുക്ക് പുതിയ അവസരങ്ങള്‍ ധാരാളമായി കൈവരുമെന്ന പ്രതീക്ഷയാണുള്ളത്. ഈ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി വ്യവസായത്തിലും കൃഷിയിലും വലിയ മുന്നേറ്റമുണ്ടാക്കാനുള്ള പരിശ്രമം സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും സുരക്ഷിതവും സമാധാനപൂര്‍ണവുമായ പ്രദേശം എന്ന ഖ്യാതി ഇപ്പോള്‍ കേരളത്തിന് കൈവന്നിട്ടുണ്ട്.

ഈ സാഹചര്യം പ്രയോജനപ്പെടുത്തി കേരളത്തെ ഏറ്റവും മികച്ച വ്യവസായ നിക്ഷേപ കേന്ദ്രമാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് ഫിക്കി (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി) പൂര്‍ണ പിന്തുണയും സഹകരണവും അറിയിച്ചിട്ടുണ്ട്. ഫിക്കി സംഘടിപ്പിച്ച ഒരു വെബിനാറില്‍ ഇന്നലെ പങ്കെടുക്കുകയുണ്ടായി. പുതിയ സാഹചര്യത്തില്‍ കേരളത്തിന്റെ വ്യവസായ വികസനത്തിന് ചില നല്ല നിര്‍ദേശങ്ങള്‍ ഫിക്കി മുന്നോട്ടുവെച്ചിട്ടുണ്ട്. അത് സര്‍ക്കാര്‍ പരിഗണിക്കും. ഫിക്കിയുടെ പിന്തുണക്ക് നന്ദി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com