ബംഗളൂരുവില്‍ നിന്നുള്ള ആദ്യട്രെയിന്‍ നാളെയെത്തും

യാത്രക്കാര്‍ 2 മണിക്കൂര്‍ മുന്‍പേ റെയില്‍വേ സ്‌റ്റേഷനില്‍ എത്തണം
ബംഗളൂരുവില്‍ നിന്നുള്ള ആദ്യട്രെയിന്‍ നാളെയെത്തും

ബംഗളൂരു:  ലോക്ക്ഡൗണിന് ശേഷം കേരളത്തിലേക്ക് പ്രഖ്യാപിച്ച ആദ്യത്തെ ബംഗളൂരു - തിരുവനന്തപുരം  സ്പെഷ്യല്‍ ട്രെയിന്‍ ശനിയാഴ്ച രാത്രി എട്ടു മണിക്ക് പുറപ്പെടുമെന്നു നോര്‍ക്ക അറിയിച്ചു. ബംഗളൂരു കന്റോണ്‍മെന്റ്  സ്‌റ്റേഷനില്‍ നിന്നാണ്  ട്രെയിന്‍ പുറപ്പെടുക.  യാത്രക്കാര്‍ 2 മണിക്കൂര്‍ മുന്‍പേ റെയില്‍വേ സ്‌റ്റേഷനില്‍ എത്തണം.

ബംഗളൂരു മലയാളി സമൂഹത്തിന്റെയും വിവിധ സംഘടനകളുടെയും ആവശ്യം പരിഗണിച്ചാണ് ട്രെയിന്‍ പ്രഖ്യാപിച്ചത്. നോണ്‍ എസി ട്രെയിനില്‍ 1600 സീറ്റ് ഉണ്ട്. പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ട്രെയിനിന് സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 

നോര്‍ക്ക വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് നല്‍കി തുടങ്ങി. യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, കോവിഡ് ജാഗ്രത വെബ്‌സൈറ്റ് വഴി ലഭിക്കുന്ന കേരള എന്‍ട്രിപാസ് എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കോവിഡ് സുരക്ഷാ മുന്‍കരുതല്‍ പാലിക്കുവാനുള്ള ഫെയ്‌സ് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയും കരുതണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com