മഴക്കോട്ട് പിപിഇ കിറ്റാക്കി മാറ്റാന്‍ ഐഎംഎ സഹായം; പൊലീസിന് 2000 ഫെയ്‌സ് ഷീല്‍ഡുകള്‍

സാധാരണ മഴക്കോട്ട് പി.പി.ഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ പൊലീസ് ആവിഷ്‌കരിച്ചിട്ടുണ്ട്.
മഴക്കോട്ട് പിപിഇ കിറ്റാക്കി മാറ്റാന്‍ ഐഎംഎ സഹായം; പൊലീസിന് 2000 ഫെയ്‌സ് ഷീല്‍ഡുകള്‍

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ക്ക് ഉപയോഗിക്കുന്നതിന് ഭാരം കുറഞ്ഞതും പുതുമയാര്‍ന്നതുമായ ഫേയ്‌സ് ഷീല്‍ഡുകള്‍ ലഭ്യമാക്കി. MUDITA എന്ന കമ്പനിയാണ് 2000 ഫെയ്‌സ് ഷീല്‍ഡുകള്‍ പൊലീസിന് ലഭ്യമാക്കിയത്. പ്യൂവര്‍ ഹാര്‍ട്ട്, മരിക്കാര്‍ എന്നീ സ്ഥാപനങ്ങളാണ് അവ സ്‌പോണ്‍സര്‍ ചെയ്തത്. സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഫെയ്‌സ് ഷീല്‍ഡുകള്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി.

വ്യക്തിശുചിത്വം പാലിക്കുന്നതിന് സഹായകരമായ രീതിയിലാണ് ഫെയ്‌സ് ഷീല്‍ഡുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. പോളി എത്തിലീന്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. 30 ഗ്രാം ഭാരമുള്ള ഇവ അണുവിമുക്തമാക്കിയ ശേഷം വീണ്ടും ഉപയോഗിക്കാന്‍ കഴിയും. മുഡീറ്റ എന്ന കമ്പനിയാണ് ഇവ തയ്യാറാക്കുന്നത്.

സാധാരണ മഴക്കോട്ട് പി.പി.ഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ പൊലീസ് ആവിഷ്‌കരിച്ചിട്ടുണ്ട്. ശരീരം മുഴുവന്‍ മൂടുന്ന മഴക്കോട്ടും ഫെയ്‌സ് ഷീല്‍ഡും ഉള്‍പ്പെടെയുള്ളവ കഴുകി ഉപയോഗിക്കാവുന്നതും ധരിക്കാന്‍ സുഖപ്രദവുമാണ്. മഴയില്‍ നിന്നും വൈറസില്‍ നിന്നും ഒരുപോലെ സംരക്ഷണം ലഭിക്കത്തക്ക രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com