ശക്തമായ മഴ:പതിനഞ്ച് വീടുകള്‍ തകര്‍ന്നു; തിരുവനന്തപുരത്ത് ക്യാമ്പുകള്‍ തുറന്നു

ക്തമായ മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ദുരിത ബാധിത മേഖലകളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ക്യാമ്പുകള്‍ തുറന്നു
അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍
അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍

തിരുവനന്തപുരം: ശക്തമായ മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ദുരിത ബാധിത മേഖലകളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ക്യാമ്പുകള്‍ തുറന്നു. ജഗതി കരയ്ക്കാട് ലെയിനില്‍ കിള്ളിയാര്‍ കരകവിഞ്ഞ് ഒവുകുന്നതിനെ തുടര്‍ന്ന 85 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

തിരുവനന്തപുരം താലൂക്കില്‍ രണ്ടുവീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 13 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 111വീടുകളില്‍ വെള്ളം കയറി. തിരുമല, മണക്കാട്, തയ്ക്കാട്, ശാസ്തമംഗലം വില്ലേജുകളിലായി 150 ലധികം വീടുകളില്‍ വെളളം കയറിയിട്ടുണ്ട്. തിരുമല, മണക്കാട്, നേമം വില്ലേജുകളില്‍ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.

നേമം ഗവണ്‍മെന്റ് വെല്‍ഫയര്‍ യുപിഎസ്സില്‍ 11 കുടുംബങ്ങളാണുള്ളത്. ഇവിടെ 40 അംഗങ്ങള്‍ ഉണ്ട്. 13 പുരുഷന്‍മാരും 16 സ്ത്രീകളും 11 കുട്ടികളും ഇവിടെയുണ്ട്.തിരുമലയിലെ ക്യാമ്പില്‍ 7 കുടുംബങ്ങളാണുള്ളത്. മണക്കാട് നെടുങ്കാട് യുപിഎസ്സിലേക്ക് 77പേരെ മാറ്റിയിട്ടുണ്ട്. 31 പുരുഷന്‍മാരും 39 സ്ത്രീകളും ഒരു കുട്ടിയും ഇവിടെയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com