ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്യാന്‍ ഏല്‍പ്പിച്ചത് സിപിഎം സഹയാത്രികരെ; ബെവ് ക്യു ആപ്പില്‍ അഴിമതിയെന്ന് ചെന്നിത്തല

ആപ്പ് രൂപകല്‍പ്പന ചെയ്യാന്‍ ഐ.ടി വകുപ്പിനെയോ സിഡിറ്റിനെയോ ഏല്‍പ്പിക്കണമായിരുന്നു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ബെവ് ക്യു ആപ്പിന്റെ മറവില്‍ വന്‍ അഴിമതി നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആപ്പ് രൂപകല്‍പ്പന ചെയ്യാന്‍ ഐ.ടി വകുപ്പിനെയോ സിഡിറ്റിനെയോ ഏല്‍പ്പിക്കണമായിരുന്നു. എന്നാല്‍ ഇക്കാര്യം സിപിഎം സഹയാത്രികരെ തന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. 

കേവലം പത്തുലക്ഷം രൂപയാണ് ഈ ആപ്പ് ഉണ്ടാക്കാന്‍ ആവശ്യം. അതേസമയം ഒരു ടോക്കണ് അമ്പത് പൈസയാണ് കമ്പനിക്ക് നല്‍കേണ്ടത്. ഇതിലൂടെ കമ്പനിക്ക് പ്രതിമാസം മൂന്നുകോടിയാണ് ലഭിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം വേണം. ഇപ്പോള്‍ ആപ്പ് രൂപകല്‍പ്പന ചെയ്യാന്‍ ഏല്‍പ്പിച്ചിരിക്കുന്ന കമ്പനിക്ക് എന്ത് മുന്‍പരിചയമാണ് ഉള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com