എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ; അധ്യാപകരുടേയും സ്കൂൾ ജീവനക്കാരുടേയും യാത്ര തടസപ്പെടുത്തരുത്; നിർദ്ദേശം

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ; അധ്യാപകരുടേയും സ്കൂൾ ജീവനക്കാരുടേയും യാത്ര തടസപ്പെടുത്തരുത്; നിർദ്ദേശം
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ; അധ്യാപകരുടേയും സ്കൂൾ ജീവനക്കാരുടേയും യാത്ര തടസപ്പെടുത്തരുത്; നിർദ്ദേശം

തിരുവനന്തപുരം: അധ്യാപകരുടേയും സ്കൂൾ ജീവനക്കാരുടേയും സഞ്ചാരം തടസപ്പെടാതെ നോക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം. എസ്എസ്എൽസി- പ്ലസ് ടു പരീക്ഷകൾ 26ന് ആരംഭിക്കാനിരിക്കേയാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകിയത്.  

സ്കൂൾ പരീക്ഷകളുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽമാർ, പ്രഥമ അധ്യാപകർ, അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവരുടെ യാത്ര ഒരിടത്തും തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദ്ദേശത്തിൽ വ്യക്തമാക്കി.
 
ഇവർക്ക് രാത്രി കാലങ്ങളിൽ ജില്ലവിട്ട് യാത്ര ചെയ്യേണ്ടി വരുന്നപക്ഷം തിരിച്ചറിയിൽ കാർഡും പരീക്ഷ സംബന്ധിക്കുന്ന രേഖകളും യാത്രാ പാസായി പരിഗണിക്കും. സാധിക്കുന്ന സ്ഥലങ്ങളിൽ അവരുടെ യാത്രയ്ക്ക് ആവശ്യമായ സഹായം പൊലീസ് നൽകണമെന്നും നിർദ്ദേശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com