ഒരു തവണ വാങ്ങിയാല്‍ പിന്നെ നാലു ദിവസം കാത്തിരിക്കണം; മദ്യവില്‍പ്പനയ്ക്കുള്ള മാര്‍ഗരേഖ പുറത്തിറങ്ങി

ടോക്കണ്‍ എടുക്കുന്ന വ്യക്തിയുടെ ടോക്കണ്‍ ലൈസന്‍സിയുടെ മൊബൈല്‍ ആപ്പിലെ ക്യൂ ആര്‍ കോഡുമായി പരിശോധിക്കും
ഒരു തവണ വാങ്ങിയാല്‍ പിന്നെ നാലു ദിവസം കാത്തിരിക്കണം; മദ്യവില്‍പ്പനയ്ക്കുള്ള മാര്‍ഗരേഖ പുറത്തിറങ്ങി

തിരുവനന്തപുരം: മദ്യ വിതരണത്തിനുള്ള മാര്‍ഗരേഖ പുറത്തിറക്കി ബെവ്‌കോ. ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് മാത്രമേ മദ്യം നല്‍കുകയുള്ളു. ഒരുതവണ മദ്യം വാങ്ങിയാല്‍ നാലുദിവസം കഴിഞ്ഞേ വീണ്ടും വാങ്ങാന്‍ സാധിക്കുള്ളു. 

ടോക്കണ്‍ എടുക്കുന്ന വ്യക്തിയുടെ ടോക്കണ്‍ ലൈസന്‍സിയുടെ മൊബൈല്‍ ആപ്പിലെ ക്യൂ ആര്‍ കോഡുമായി പരിശോധിക്കും. ടോക്കണ്‍ ഇല്ലാത്തവര്‍ കൗണ്ടറിന് മുന്നില്‍ വന്നാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിിക്കും. ഔട്ട്‌ലറ്റുകളില്‍ തെര്‍മല്‍ സ്‌ക്രീനിങ് മെഷീനുകള്‍ സ്ഥാപിക്കും. ഒരേസമയം അഞ്ചുപേര്‍ക്ക് മാത്രമേ കൗണ്ടറിന് സമീപം പ്രവേശിക്കാന്‍ അനുവാദമുള്ളു. 

അതേസമയം, മദ്യ വില്‍പ്പനയ്ക്ക് വെര്‍ച്വല്‍ ക്യൂ ഒരുക്കുന്നതിനായുള്ള 'ബെവ് ക്യു' ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറിന്റെ അനുമതിയ്ക്കായി സമര്‍പ്പിച്ചു.  ആപ്പ് എന്ന് ലഭ്യമാകും എന്ന് വ്യക്തമാക്കിയിട്ടില്ല.

ബാറുകളില്‍നിന്നും മദ്യം വാങ്ങുന്നതിനുള്ള ടോക്കനുകള്‍ക്ക് ബെവ്‌കോ 50 പൈസാ വീതം സര്‍വീസ് ചാര്‍ജ് ഈടാക്കും. ആപ്പിന്റെ സെര്‍വര്‍ അടക്കമുള്ള എല്ലാ ചിലവുകളും ബെവ്‌കോയാണ് വഹിയ്കുന്നത് എന്ന് സ്റ്റാര്‍ട്ട് ആപ്പ് മിഷന്‍ അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com