കുളിക്കാനെന്ന വ്യാജേനയെത്തി യൂട്യൂബ് നോക്കി ചാരായം വാറ്റ്; യുവാക്കൾ പൊലീസ് പിടിയിൽ 

50 ലിറ്ററോളം വാഷും, വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: യൂട്യൂബ് വീഡിയോ നോക്കി ചാരായം വാറ്റിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാലടി കൊറ്റമറ്റം സ്വദേശികളായ ടിന്‍റോ ജോസ്, ഷിനോയ് എന്നിവരാണ് അറസ്റ്റിലായത്.  50 ലിറ്ററോളം വാഷും, വാറ്റ് ഉപകരണങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 

യൂട്യൂബിൽ വീഡിയോയുടെ സഹായത്തോടെയാണ് ഇരുവരും ക്രമീകരണങ്ങൾ നടത്തിയത്. ഉപകരണങ്ങളും,ചേരുവകളും സംഘടിപ്പിച്ചു.  ആരും ശ്രദ്ധിക്കാത്ത സ്ഥലം കണ്ടെത്തി കുളിക്കാനെന്ന വ്യാജേന ഇവിടേക്കെത്തിയ ഇവർ ഒരുക്കങ്ങൾ നടത്തി. അല്പസമയത്തിനുള്ളിൽ തന്നെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. 

പിടിയിലായ ടിൻറ്റോ ജോസ്  നിരവധി  ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇം​ഗ്ലണ്ടിൽ ജോലി ചെയ്യുന്ന ഷിനോ ലീവിന് നാട്ടിൽ എത്തിയതാണ്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com