കോവിഡ് ബാധയെ തുടര്‍ന്ന് ന്യുമോണിയ, സൗദിയിൽ കൊല്ലം സ്വദേശി മരിച്ചു 

കിളികൊല്ലൂര്‍ സ്വദേശി സാം ഫെര്‍ണ്ടാണ്ടസ് ആണ് മരിച്ചത്
കോവിഡ് ബാധയെ തുടര്‍ന്ന് ന്യുമോണിയ, സൗദിയിൽ കൊല്ലം സ്വദേശി മരിച്ചു 

റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു. കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സാം ഫെര്‍ണ്ടാണ്ടസ് (55) ആണ് മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് ന്യുമോണിയ പിടിപെട്ടതിനാലാണ് മരണം. 

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു ഇന്ന് രണ്ട് മലയാളികളാണ് മരിച്ചത്.  മണ്ണാര്‍ക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് ആണ് മറ്റൊരാൾ. 25 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു ജമീഷ്. ഇതോടെ കോവിഡ് മൂലം ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 101 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com