ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുന്ന യുവാവിന് സുഹൃത്ത് നൽകിയത് 'സ്പെഷൽ ഹൽവ'; പരിശോധിച്ചപ്പോൾ ഉള്ളിൽ കഞ്ചാവ്, കേസ്

 ഹല്‍വ പരിശോധിച്ചപ്പോള്‍ ഉള്ളില്‍ എന്തോ തിരുകി വെച്ചിരിക്കുന്നതായി  വൊളന്റിയർക്ക് സംശയം തോന്നി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട : ക്വാറന്റീനിൽ കഴിയുന്ന സുഹൃത്തിന് യുവാവ് കഞ്ചാവു നൽകിയത് ഹൽവയ്ക്ക് അകത്തുവെച്ച്. അടൂര്‍ ഗവ. ബോയ്സ് ഹൈസ്‌കൂളിനു സമീപം സര്‍ക്കാര്‍ ക്വാറന്റീൻ കേന്ദ്രത്തിൽ ആനയടി സ്വദേശിക്കാണ് കഞ്ചാവ് എത്തിച്ചത്.

ലഘുഭക്ഷണത്തിനൊപ്പം ഉണ്ടായിരുന്ന ഹല്‍വ പരിശോധിച്ചപ്പോള്‍ ഉള്ളില്‍ എന്തോ തിരുകി വെച്ചിരിക്കുന്നതായി  ക്വാറന്റീൻ കേന്ദ്രത്തിലെ വൊളന്റിയർക്ക് സംശയം തോന്നി. പുറത്ത് എടുത്തപ്പോള്‍ ചെറിയ കവറിനുള്ളില്‍ പൊതിഞ്ഞ പുകയിലയുടെ ഗന്ധമുള്ള വസ്തു കണ്ടെത്തി.

വൊളന്റിയർ അടൂര്‍ സി ഐ ബിജുവിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ ശ്രീജിത്ത് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍
സാധനം കഞ്ചാവ് ആണെന്ന് കണ്ടെത്തി. കഞ്ചാവ് എത്തിച്ച യുവാവിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ സാധിച്ചില്ല.

മൂന്നു ദിവസം മുന്‍പാണ് ഹൈദരാബാദില്‍നിന്നും ആനയടി സ്വദേശിയായ യുവാവ് നാട്ടിലെത്തിയത്. ഇയാളെ തുടർന്ന് സര്‍ക്കാര്‍ നിരീക്ഷണകേന്ദ്രത്തിലാക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com