പരീക്ഷാനടത്തിപ്പിന്‌ വാർ റൂമുകൾ ; പരീക്ഷാകേന്ദ്രം മാറാൻ ലഭിച്ചത് 10,920 അപേക്ഷകൾ

രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് വാർ റൂമുകൾ  പ്രവർത്തിക്കുക
പരീക്ഷാനടത്തിപ്പിന്‌ വാർ റൂമുകൾ ; പരീക്ഷാകേന്ദ്രം മാറാൻ ലഭിച്ചത് 10,920 അപേക്ഷകൾ

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌സി പരീക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സംശയങ്ങൾ ദൂരീകരിക്കാനുമായി വാർ റൂമുകൾ ഇന്നു തുറക്കും. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് വാർ റൂമുകൾ  പ്രവർത്തിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ജില്ലകളിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിലുമാണ്‌ വാർ റൂമുകൾ പ്രവർത്തിക്കുകയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

പരീക്ഷാകേന്ദ്രം മാറാൻ എസ്എസ്എൽസി (1866), എച്ച്എസ്ഇ (8835), വിഎച്ച്എസ്ഇ (219) വിഭാഗങ്ങളിലായി 10,920 കുട്ടികൾ അപേക്ഷിച്ചു. ഇവർക്കുള്ള ചോദ്യപേപ്പറുകൾ വിദ്യാഭ്യാസ ഓഫീസർമാർ എത്തിക്കും. പരീക്ഷാകേന്ദ്രങ്ങളിലേക്ക്‌ അയ്യായിരം ഐആർ തെർമോമീറ്റർ വാങ്ങും. അധ്യാപകർക്ക് കൈയുറ നിർബന്ധമാണ്. ഉത്തരക്കടലാസ് ഏഴുദിവസം പരീക്ഷാകേന്ദ്രത്തിൽ സൂക്ഷിക്കും. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാൽ കുട്ടികൾ  കുളിച്ചശേഷമേ വീട്ടുകാരുമായി ഇടപെടാവൂ.

മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വരുന്നവർക്ക്‌  പരീക്ഷയ്ക്ക് പ്രത്യേക സൗകര്യമൊരുക്കും. കണ്ടയ്ൻമെന്റ്‌ സോണിലുള്ളവർക്കും ഹോംക്വാറന്റൈനിൽ ആളുകളുള്ള വീടുകളിൽനിന്ന്‌ എത്തുന്നവർക്കും പ്രത്യേക ഇരിപ്പിടമൊരുക്കും. ആരോഗ്യചിട്ടകൾ അടങ്ങിയ അറിയിപ്പും മാസ്കും വിദ്യാർഥികളുടെ വീട്ടിലെത്തിക്കാൻ സമഗ്രശിക്ഷ കേരളയെ ചുമതലപ്പെടുത്തി.  പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് സേ പരീക്ഷയ്ക്കൊപ്പം റഗുലർ പരീക്ഷ നടത്തും.  ഗൾഫിലെ സ്കൂളുകളിൽ പരീക്ഷയ്‌ക്ക്‌ അനുമതി ലഭിച്ചു. ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാകേന്ദ്രങ്ങളിലും ക്രമീകരണം ഏർപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com