ബെംഗളൂരുവില്‍ നിന്ന് ആദ്യ ട്രെയിന്‍ ഇന്ന്; കേരളത്തില്‍ അഞ്ച് സ്റ്റോപ്പുകള്‍

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ സംസ്ഥാനത്തിനകത്ത് അഞ്ച് സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചു.
ബെംഗളൂരുവില്‍ നിന്ന് ആദ്യ ട്രെയിന്‍ ഇന്ന്; കേരളത്തില്‍ അഞ്ച് സ്റ്റോപ്പുകള്‍

കൊച്ചി: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ സംസ്ഥാനത്തിനകത്ത് അഞ്ച് സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചു. പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്. ഇന്ന് രാത്രി എട്ടുമണിക്ക് ബെംഗളൂരു കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുന്നത്. 

 നോണ്‍ എ സിട്രെയിന്‍ സര്‍വീസ് ആണ് നടത്തുന്നത്. നോര്‍ക്ക വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് നല്‍കി. യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, കോവിഡ് ജാഗ്രത വെബ്‌സൈറ്റ് വഴി ലഭിക്കുന്ന കേരള എന്‍ട്രിപാസ് എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കോവിഡ് സുരക്ഷാ മുന്‍കരുതല്‍ പാലിക്കുവാനുള്ള ഫെയ്‌സ് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയും കരുതണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com