മുന്നറിയിപ്പില്ലാതെ ഡാം തുറന്നത് പ്രശ്‌നമായെന്ന് മേയര്‍; തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തിന് കാരണം കനത്ത മഴയെന്ന് മന്ത്രി

അരുവിക്കര ഡാമിലെ ഷട്ടര്‍ തുറന്നത് ആലോചനയില്ലാതയാണെന്നും ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കിയില്ലെന്നും മേയര്‍ കുറ്റപ്പെടുത്തി.
ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌

തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തില്‍ ജില്ലാഭരണകൂടത്തിന് എതിരെ മേയര്‍ കെ ശ്രീകുമാര്‍. അരുവിക്കര ഡാമിലെ ഷട്ടര്‍ തുറന്നത് ആലോചനയില്ലാതയാണെന്നും ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കിയില്ലെന്നും മേയര്‍ കുറ്റപ്പെടുത്തി. കനത്ത മഴയ്ക്ക് പിന്നാലെ തലസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ വെള്ളം കയറിയിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്ക് പെയ്ത് ശക്തമായ മഴയില്‍ അരുവിക്കര ഡാം നിറഞ്ഞതോടെ അഞ്ച് ഷട്ടറുകള്‍ തുറക്കുകയും ചെയ്തത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കി.

അതേസമം മേയറെ തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. അരുവിക്കര ഡാം തുറന്നത് ആലോചിച്ചെടുത്ത തീരുമാനമാണെന്നും വെള്ളപ്പൊക്കത്തിന് കാരണം  കനത്ത മഴയാണെന്നും മന്ത്രി പറഞ്ഞു. 

പ്രതീക്ഷിച്ചതിലും കുടുതല്‍ മഴ പുലര്‍ച്ചെ പെയ്തതിനാലാണ്  മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നതെന്നാണ് ജില്ലാഭരണകൂടം പറയുന്നത്. എന്നാല്‍ ദുരന്തനിവാരണ അതോറിറ്റിയേയും ജില്ലാ ഭരണകൂടത്തെയും അറിയിച്ച ശേഷമാണ് അഞ്ച് ഷട്ടറുകള്‍ തുറന്നതെന്നാണ് ജല അതോറിറ്റി പറയുന്നത്. രണ്ട് മണിക്കും നാല് മണിക്കുമിടയില്‍ ഓരോ ഷട്ടറും നടപടിക്രമം പാലിച്ചാണ് തുറന്നതെന്നാണ് വിശദീകരണം. കൂടാതെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലായത് കിള്ളിയാര്‍ കരകവിഞ്ഞൊഴുകിയത് കൊണ്ടാണെന്നും ഇതും അരുവിക്കര ഡാം തുറന്നതും തമ്മില്‍ ബന്ധമില്ലെന്നും ജലഅതോറിറ്റി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com