കൊച്ചിയില്‍ കോവിഡ് സ്ഥിരീകരിച്ചത് ഭാര്യയ്ക്കും ഭര്‍ത്താവിനും; ഗര്‍ഭിണി;   മറ്റുരണ്ട് പേര്‍ 41 കാരനും 44 കാരനും

എറണാകുളം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് നാലുപേര്‍ക്ക്.
കൊച്ചിയില്‍ കോവിഡ് സ്ഥിരീകരിച്ചത് ഭാര്യയ്ക്കും ഭര്‍ത്താവിനും; ഗര്‍ഭിണി;   മറ്റുരണ്ട് പേര്‍ 41 കാരനും 44 കാരനും

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് നാലുപേര്‍ക്ക്. മെയ് 19 ന് റിയാദ് - കരിപ്പൂര്‍ വിമാനത്തിലെത്തിയ എറണാകുളം സ്വദേശികളായ 29 വയസുള്ള ഗര്‍ഭിണിക്കും, ഇവരുടെ 34 വയസുള്ള ഭര്‍ത്താവുമാണ് രോഗം  സ്ഥിരീകരിച്ച 2 പേര്‍. ഇവര്‍ എറണാകുളത്തുള്ള വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് സാമ്പിളെടുക്കുകയും, പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

മെയ് 7 ന് കൊച്ചിയില്‍ വന്ന അബുദാബി- കൊച്ചി വിമാനത്തിലെത്തിയ 44 വയസുള്ള എറണാകുളം സ്വദേശിയാണ് മറ്റൊരാള്‍. കൊച്ചിയിലെത്തിയ ശേഷം സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മെയ് 20 ന് സാമ്പിള്‍ പരിശോധന നടത്തുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മെയ് 19 ലെ കുവൈത്ത്  കണ്ണൂര്‍ വിമാനത്തില്‍ വന്ന 41 വയസ്സുള്ള എറണാകുളം സ്വദേശിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച നാലാമത്തെയാള്‍. ഹൃദയ സംബന്ധമായ ചികിത്സയ്ക്കായി കുവൈറ്റില്‍ നിന്നും 2 മക്കളോടും, അടുത്ത ബന്ധുവിനോടുമൊപ്പം കണ്ണൂരില്‍ വന്നിറങ്ങിയ ശേഷം പ്രത്യേക ആംബുലന്‍സില്‍ ജില്ലയിലേക്ക് വരികയായിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ ഹൃദയ ചികിത്സയ്ക്ക് മുന്നോടിയായി മെയ് 22 ന് നടത്തിയ സ്രവ പരിശോധനയില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൂടെ ഉണ്ടായിരുന്ന 2 മക്കളും, അടുത്ത ബന്ധുവും വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. അവരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

ഇന്ന് 589 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 395 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 6750 ആയി. ഇതില്‍ 136 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും 6614 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. നീരിക്ഷണത്തിനായി ആറ് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാളെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 66 ആണ്. ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13  ആണ്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ സംസ്ഥാനം / ജില്ല തിരിച്ചുള്ള കണക്ക്.
    
എറണാകുളം - 8
പാലക്കാട്  2
കൊല്ലം - 1
ഉത്തര്‍പ്രദേശ് 1
തൃശൂര്‍  1

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com