"കൊറോണ എന്ന വ്യാധിയെ പ്രതിരോധിച്ച് നീക്കം ചെയ്യാനും നമുക്ക് അനുഗ്രഹമുണ്ടാകട്ടെ" ; ഈദുല്‍ ഫിതര്‍ ആശംസകള്‍ നേർന്ന് ​ഗവർണർ

റമദാന്‍ വ്രതവും ഈദുല്‍ ഫിത്തറും നമുക്ക് നല്‍കുന്നത് ഒരു മഹനീയ സന്ദേശമാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്തെ ജനങ്ങൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോകം എമ്പാടും ഉള്ള കേരളീയര്‍ക്ക് ഈദുല്‍ ഫിതര്‍ ആശംസകള്‍ നേര്‍ന്നു. " കൊറോണ എന്ന വ്യാധിയെ പ്രതിരോധിച്ച് നീക്കം ചെയ്യാനും നമുക്ക് അനുഗ്രഹമുണ്ടാകട്ടെ" ​ഗവർണർ പറഞ്ഞു.

റമദാന്‍ വ്രതവും ഈദുല്‍ ഫിത്തറും നമുക്ക് നല്‍കുന്നത് ഒരു മഹനീയ സന്ദേശമാണ്. അതില്‍ ത്യാഗത്തിന്റെയും ദാനത്തിന്റെയും മഹത്വവും അനുകമ്പയുടെയും ആത്മനിയന്ത്രണത്തിന്റെയും പ്രാധാന്യവും ഒത്തുചേരുന്നു. ഒരുമയുടെയും കാരുണ്യത്തിന്റെയും ദിവ്യപ്രകാശം റമദാന്‍ മാസത്തില്‍ മാത്രമല്ല, എക്കാലവും നമ്മെ നയിക്കട്ടെ എന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ കുറിച്ചു.

ഒരുമാസത്തെ റമദാന്‍ വ്രതശുദ്ധിക്ക് ശേഷം സംസ്ഥാനത്തെ ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് പ്രധാന ചടങ്ങായ പെരുന്നാള്‍ നമസ്‌കാരം വീടുകളിലൊതുങ്ങും. പെരുന്നാള്‍ ദിനത്തില്‍ ലോക്ക്ഡൗണിന് ഇളവ് നല്‍കിയെങ്കിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com