കോവിഡ് കാലം കഴിഞ്ഞാല്‍ കേരളത്തിലെ മുന്നണി ബന്ധങ്ങളില്‍ മാറ്റം; അപ്പുറമുള്ള പലരും വന്നേക്കാം; ഇ പി ജയരാജന്‍

കോവിഡ് കാലം കഴിഞ്ഞാല്‍ കേരളത്തിലെ മുന്നണി ബന്ധങ്ങളില്‍ മാറ്റമുണ്ടായേക്കാമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍.
കോവിഡ് കാലം കഴിഞ്ഞാല്‍ കേരളത്തിലെ മുന്നണി ബന്ധങ്ങളില്‍ മാറ്റം; അപ്പുറമുള്ള പലരും വന്നേക്കാം; ഇ പി ജയരാജന്‍

തിരുവനന്തപുരം: കോവിഡ് കാലം കഴിഞ്ഞാല്‍ കേരളത്തിലെ മുന്നണി ബന്ധങ്ങളില്‍ മാറ്റമുണ്ടായേക്കാമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ഇടതുപക്ഷത്തെ എതിര്‍ക്കുന്നവര്‍ പോലും ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാറിനെ പിന്തുണയ്ക്കുന്നുണ്ട്. യുഡിഎഫില്‍ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലും അതിന്റെ മാറ്റമുണ്ടാകുമെന്നും ഇ.പി.ജയരാജന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. 

ഇതുവരെ ഇടതുപക്ഷ വിരുദ്ധ മനോഭാവത്തോടു കൂടി നിന്നവരും പ്രവര്‍ത്തിച്ചവരും, എന്തിനാണ് ഇടതുപക്ഷത്തെ എതിര്‍ക്കേണ്ടത് എന്നൊരു ചിന്ത അവരെ സ്വാധീനിച്ച് കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ഇതുവരെ എതിര്‍ചേരിയില്‍ നിന്നിരുന്ന ജനങ്ങള്‍ മാറിവരികയാണ്. അത്തരമൊരു മാറ്റം സംഭവിക്കുമ്പോള്‍ സ്വാഭാവികമായും രാഷ്ട്രീയ പാര്‍ട്ടികളിലും അതിന്റെ മാറ്റമുണ്ടാകും- ജയരാജന്‍ പറഞ്ഞു.

എല്ലാ ജനവിഭാഗങ്ങളുടെയും താല്‍പര്യം സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന് ഇനി കേരളത്തില്‍ നിലനില്‍പ്പില്ല. കോണ്‍ഗ്രസിന്റെ തെറ്റായ പ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ എല്ലാ ജനങ്ങള്‍ക്കും വേണ്ടി ഞങ്ങളുടെ വാതിലുകള്‍ തുറന്നു വെച്ചിട്ടുണ്ട്. ഞങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി മാത്രം ഭരിക്കുന്ന ഒരു സര്‍ക്കാറല്ല. കേരളത്തിന്റെ പൊതുവായിട്ടുള്ള അഭിവൃദ്ധിയെയും വളര്‍ച്ചയെയും വികസനത്തെയും അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള
നിലപാടുകളില്‍ ഊന്നി നിന്നുകൊണ്ട് ഞങ്ങള്‍ പ്രവര്‍ത്തിക്കും. അപ്പോള്‍, ചിലപ്പോള്‍ അപ്പുറമുള്ള പലരും വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com