പ്രസവ ശസത്രക്രിയ നടത്തിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു; കൊല്ലത്തെ വിക്ടോറിയ ആശുപത്രി അടച്ചു

യുവതിയുടെ ആദ്യ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ തുടര്‍ പരിശോധനയില്‍ കോവിഡ് സ്ഥരീകരിച്ചു.
പ്രസവ ശസത്രക്രിയ നടത്തിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു; കൊല്ലത്തെ വിക്ടോറിയ ആശുപത്രി അടച്ചു

കൊല്ലം: പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സിച്ച ആശുപത്രി പൂട്ടി. കൊല്ലം ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ വിക്ടോറിയ ഹോസ്പിറ്റലാണ് പൂട്ടിയത്. 

യുവതിയുടെ ആദ്യ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ തുടര്‍ പരിശോധനയില്‍ കോവിഡ് സ്ഥരീകരിച്ചു. കോവിഡ് ഹോട്ട്‌സ്‌പോട്ടായ കല്ലുവാതുക്കല്‍ സ്വദേശി ആയതിനാലാണ് ഇവര്‍ക്ക് ആദ്യം പരിശോധന നടത്തിയത്.

കൊല്ലം ജില്ലാ ആശുപത്രിക്ക് സമീപമാണ് വിക്ടോറിയ ഹോസ്പിറ്റലും. ഇവിടെ അണുവിമുക്തമാക്കുന്നതുവരെ ഇഎസ്‌ഐ ആശുപത്രിയിലാകും രോഗികള്‍ക്ക് ചികിത്സ നല്‍കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com