സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും; പ്രതീക്ഷിച്ചിരുന്നതെന്ന് ആരോഗ്യമന്ത്രി

ഹോട്ട് സ്‌പോട്ടുകളില്‍ നിന്ന് ആളുകള്‍ വരുമ്പോള്‍ ഇത് പ്രതീക്ഷിച്ചതാണ്. വരുന്ന ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കൂടുതല്‍ കേസുകളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും; പ്രതീക്ഷിച്ചിരുന്നതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഇനിയും വര്‍ദ്ധിക്കുമെന്ന് ആരോഗ്യമന്ത്രി കെ  കെ ശൈലജ. ഹോട്ട് സ്‌പോട്ടുകളില്‍ നിന്ന് ആളുകള്‍ വരുമ്പോള്‍ ഇത് പ്രതീക്ഷിച്ചതാണ്. വരുന്ന ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കൂടുതല്‍ കേസുകളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 

വരുന്ന ആളുകള്‍ കൃത്യമായി നിര്‍ദേശങ്ങള്‍ പാലിക്കണം. ഹോം ക്വാറന്റൈന്‍ പാലിക്കണം. ഇവരില്‍ നിന്ന് രോഗം വ്യാപിക്കുന്നത് തടയാനുള്ള ശ്രമമാണ്. പ്രായമായവരും മറ്റ് അസുഖങ്ങളുള്ളവരും പുറത്തുനിന്ന് വന്നവരുമായി ഒരുതരത്തിലും സമ്പര്‍ക്കം പുലര്‍ത്തരുത്.

പരമാവധി ജീവന്‍ രക്ഷിക്കാന്‍ പറ്റുന്ന എല്ലാ കേസിലും ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കും. മരണത്തിന്റെ എണ്ണം കൂടാതെ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന് സര്‍ക്കാരിന് ആത്മവിശ്വാസമുണ്ട്. 

ഹോം ക്വാറന്റൈനാണ് ഏറ്റവും സുരക്ഷിതം. ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയാല്‍ ആളുകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍  കഴിയാതെ വരും. കേരളത്തിന്റെ ഹോം ക്വാറന്റൈന്‍ രീതി പരക്കെ അംഗീകരിക്കപ്പെടുന്നു. പക്ഷേ ശ്രമകരമായ ജോലിയാണ്. ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com