നാട്ടിൽ പോകണം; പത്തനംതിട്ടയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം; പൊലീസ് വിരട്ടിയോടിച്ചു

ട്ടിലേക്ക് പോകാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട കണ്ണങ്കരയിൽ നൂറോളം ‌അതിഥി തൊഴിലാളികളുടെ പ്രതിഷേധം.
നാട്ടിൽ പോകണം; പത്തനംതിട്ടയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം; പൊലീസ് വിരട്ടിയോടിച്ചു

പത്തനംതിട്ട: നാട്ടിലേക്ക് പോകാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട കണ്ണങ്കരയിൽ നൂറോളം ‌അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് ബസ് ഏർപ്പെടുത്തണമെന്നാണ് ബിഹാർ സ്വദേശികളായ തൊഴിലാളികളുടെ ആവശ്യം.

കൂട്ടത്തിലൊരാളുടെ അമ്മ മരിച്ചിട്ട് പോലും നാട്ടിലേക്ക് പോകാൻ അനുവദിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. സ്വകാര്യ ബസ് ഏർപ്പെടുത്തിയാൽ പണം നൽകാൻ തയാറാണെന്നുമാണ് തൊഴിലാളികൾ പറയുന്നത്. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും ഇവർ പറയുന്നു. 

ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തൊഴിലാളികളെ അനുനയിപ്പിക്കാൻ ശ്രമം നടത്തുകയാണ്. നേരത്തെയും ഇവിടെ തൊഴിലാളികളുടെ പ്രതിഷേധമുണ്ടായിരുന്നു. അന്ന് പൊലീസ് ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com