പാലക്കാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

നാലുപേര്‍ ഇതര സംസ്ഥാനങ്ങളിൽ  നിന്നെത്തിയവരും ഒരാള്‍ വിദേശത്തുനിന്നും എത്തിയ ആളാണ്
പാലക്കാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രി എകെ ബാലന്‍. നാലുപേര്‍ ഇതര സംസ്ഥാനങ്ങളിൽ  നിന്നെത്തിയവരും ഒരാള്‍ വിദേശത്തുനിന്നും എത്തിയ ആളാണ്. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുളളവരുടെ എണ്ണം 53 ആയി.

ജില്ലയിലുള്ളവര്‍ ക്വാറന്റൈനില്‍ ഉള്ളവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതായും സമൂഹവ്യാപനത്തിന്റെ സാധ്യത വര്‍ധിച്ചതായും മന്ത്രി പറഞ്ഞു. ജില്ലയില്‍ കൂടുതല്‍ ഇടപെടല്‍ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് തലത്തില്‍ ഇടപെടലുകള്‍ ഉണ്ടാകവണം. അന്യസംസ്ഥാനത്ത് നിന്ന്  വരുന്നവര്‍ ആശങ്കയുണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 

കോവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ ഇന്നുമുതല്‍ മുതല്‍ ഈ മാസം 31 വരെ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആകെ എട്ട് ഹോട്‌സ്‌പോട്ടുകളാണ് ജില്ലയിലുള്ളത്. ജില്ലയില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായതിനെ ഗൗരവമായാണ് ജില്ലാഭരണ കൂടം സമീപിക്കുന്നത്.

ജില്ലയില്‍ 19 പേര്‍ക്കാണ് ശനിയാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച നാല് പേര്‍ക്കും. ഈമാസം 11ന് ഇന്‍ഡോറില്‍ നിന്നെത്തിയ ചാലിശ്ശേരി സ്വദേശി, ചെന്നൈയില്‍ നിന്ന് 13 ന് എത്തിയ മലമ്പുഴ സ്വദേശി, തൊട്ടടുത്ത ദിവസ ചെന്നൈില്‍ നിന്നെത്തിയ കഞ്ചിക്കോട് സ്വദേശി എന്നിവര്‍ക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com