ശിഹാബുദ്ദീന്റെ കോഴികൾ പച്ചക്കരുവുള്ള മുട്ടയിട്ടത് ഇങ്ങനെയാണ്! രഹസ്യം കണ്ടെത്തി വെറ്ററിനറി സര്‍വകശാല

ഞായറാഴ്ച ഇട്ട കോഴിമുട്ടയുടെ കരു മഞ്ഞ നിറമായി കാണാന്‍ തുടങ്ങി
ശിഹാബുദ്ദീന്റെ കോഴികൾ പച്ചക്കരുവുള്ള മുട്ടയിട്ടത് ഇങ്ങനെയാണ്! രഹസ്യം കണ്ടെത്തി വെറ്ററിനറി സര്‍വകശാല


മലപ്പുറം;  മലപ്പുറം ഒതുക്കുങ്ങലിലെ ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികള്‍ പച്ചക്കരുവുള്ള മുട്ടയിടുന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഇതിനു പിന്നിലെ രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് വെറ്ററിനറി സര്‍വകശാല ശാസ്ത്ര സംഘം. കോഴികൾക്ക് നൽകിയിരുന്നു ഭക്ഷണം തന്നെയാണ് പച്ചമുട്ടയിടുന്നതിന് കാരണമായത്. കോഴികൾക്ക് ആഹാരം മാറ്റി നൽകിയതിന് പിന്നാലെ മുട്ടക്കരുവിന്റെ നിറം മഞ്ഞയാകുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. 

വാർത്ത വന്നതിന് പിന്നാലെ വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.ആര്‍. ശശീന്ദ്രനാഥിന്റെ നിര്‍ദ്ദേശപ്രകാരം ഒരു സംഘം ശിഹാബുദ്ദീന്റെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. കോഴികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന ഏതോ പദാര്‍ഥമാണ് മുട്ടയുടെ നിറവ്യത്യാസത്തിന് കാരണമെന്നു തന്നെയായിരുന്നു ആദ്യ നി​ഗമനം.  കൂടുതല്‍ പരിശോധനയ്ക്കായി കോഴിമുട്ട സാമ്പിളുകള്‍ ശേഖരിച്ച് മണ്ണുത്തിയിലെ കോഴി വളര്‍ത്തല്‍ ഉന്നത പഠന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. 

ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികളെ പ്രത്യേക കൂട്ടിലിടുകയും രണ്ടാഴ്ച നല്‍കാനുള്ള ചോളവും, സോയാബീനും ചേര്‍ന്ന സമീകൃത തീറ്റ അധികൃതര്‍ നല്‍കി. ഒരോ ആഴ്ചയിലും വരുന്ന മാറ്റം ശ്രദ്ധിച്ചതോടെയാണ് മുട്ടക്കരു മഞ്ഞ നിറമാകുന്നത് കണ്ടെത്തിയത്. ഞായറാഴ്ച ഇട്ട കോഴിമുട്ടയുടെ കരു മഞ്ഞ നിറമായി കാണാന്‍ തുടങ്ങി. ശിഹാബുദ്ദീന്‍ ഈ വിവരം സര്‍വകലാശാല അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ശിഹാബുദീന്‍ നല്‍കിയ കോഴികളിട്ട മുട്ടയും അധികൃതര്‍ പരിശോധിച്ചതോടെ നിറമാറ്റം സ്ഥിരീകരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com