ഫയൽ ചിത്രം
ഫയൽ ചിത്രം

സാമൂഹിക അകലം ലവലേശമില്ല, യാത്രക്കാരെ കുത്തിനിറച്ച് സര്‍വീസ് ; സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയില്‍, കേസ്

വയോധികര്‍ ഉള്‍പ്പെടെ അന്‍പതിലേറെ യാത്രക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി

കണ്ണൂര്‍ : കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച സാമൂഹിക അകലം പാലിക്കല്‍ നിര്‍ദേശം ലംഘിച്ച് ആളുകളെ കുത്തിനിറച്ച് സര്‍വീസ് നടത്തിയ സ്വകാര്യ ബസ്സ് പൊലീസ് പിടികൂടി. കണ്ണൂര്‍ ആലക്കോട് വെച്ചായിരുന്നു സംഭവം. ഈ സ്വകാര്യ ബസ്സ് പൊലീസ് കസ്റ്റഡിയിലെടുത്തു.

മണക്കടവ് - തളിപ്പറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദ്വാരക ബസ്സാണ് ആലക്കോട് ടൗണില്‍ വെച്ച് പൊലീസ് പിടികൂടിയത്. വയോധികര്‍ ഉള്‍പ്പെടെ 65 ഓളം യാത്രക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com