ഒഴിഞ്ഞ പറമ്പിലെ കിണർ വറ്റിച്ചപ്പോൾ തെളിഞ്ഞുവന്നത് ലോക്കർ; ഉള്ളിൽ ദ്രവിച്ച ‘നിധി’, അമ്പരപ്പ്

 പെലക്കാട്ടുപയ്യൂരിൽ പൊറത്തൂർ തോമസിന്റെ കിണറ്റിൽ നിന്നാണ് ലോക്കർ കണ്ടെത്തിയത്
ഒഴിഞ്ഞ പറമ്പിലെ കിണർ വറ്റിച്ചപ്പോൾ തെളിഞ്ഞുവന്നത് ലോക്കർ; ഉള്ളിൽ ദ്രവിച്ച ‘നിധി’, അമ്പരപ്പ്

തൃശൂർ :  ഒഴിഞ്ഞ പറമ്പിലെ കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികൾ വെള്ളം പറ്റിയപ്പോൾ കണ്ട വസ്തു കണ്ട് അമ്പരന്നു. പണം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ലോക്കർ ആണ് കിണറ്റിൽ കണ്ടെത്തിയത്. പൊലീസിന്റെ സാന്നിധ്യത്തിൽ ലോക്കർ പൊളിച്ചുനോക്കിയപ്പോൾ കണ്ടത് നിരോധിച്ച 1000 രൂപ നോട്ടുകളുടെ അവശിഷ്ടങ്ങളും.

 പെലക്കാട്ടുപയ്യൂരിൽ പൊറത്തൂർ തോമസിന്റെ കിണറ്റിൽ നിന്നാണ് ലോക്കർ കണ്ടെത്തിയത്. കയർകെട്ടി വലിച്ചാണ് പുറത്തെടുത്തത്. ഒട്ടേറെ റബർ ബാൻഡുകൾ ലോക്കറിൽ ദ്രവിക്കാതെ ശേഷിച്ചിരുന്നു.

നോട്ടു നിരോധനത്തിന് പിന്നാലെ കള്ളപ്പണക്കാർ കിണറ്റിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നി​ഗമനം. മോഷ്ടാക്കൾ ഉപേക്ഷിച്ചതാകാമെന്ന സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. നാലു വർഷത്തിനു ശേഷമാണ് കിണർ വൃത്തിയാക്കുന്നതെന്ന് ഉടമ പൊലീസിനോടു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com