ട്രെയിന്‍ യാത്ര റദ്ദാക്കല്‍ : തുക നാളെ മുതല്‍ ലഭിക്കും ;  കേരളത്തില്‍ മൂന്ന് സ്റ്റേഷനുകള്‍ ; ക്രമീകരണം ഇങ്ങനെ

ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെ ഘട്ടംഘട്ടമായാണ് ടിക്കറ്റ് കാന്‍സലേഷന്‍ തുക തിരിച്ചു നല്‍കുന്നത്
ട്രെയിന്‍ യാത്ര റദ്ദാക്കല്‍ : തുക നാളെ മുതല്‍ ലഭിക്കും ;  കേരളത്തില്‍ മൂന്ന് സ്റ്റേഷനുകള്‍ ; ക്രമീകരണം ഇങ്ങനെ

ന്യൂഡല്‍ഹി : ട്രെയിന്‍ ടിക്കറ്റുകള്‍ റദ്ദാക്കിയ യാത്രക്കാര്‍ക്ക് റെയില്‍വേ നാളെ മുതല്‍ ടിക്കറ്റ് തുക മടക്കി നല്‍കും. ദക്ഷിണ റെയില്‍വേ അഞ്ചു സ്റ്റേഷനുകളിലെ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെ ഘട്ടംഘട്ടമായാണ് ടിക്കറ്റ് കാന്‍സലേഷന്‍ തുക തിരിച്ചു നല്‍കുന്നത്.

സംസ്ഥാനത്ത് കോഴിക്കോട്, എറണാകുളം ജംഗ്ഷന്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. ഇതുകൂടാതെ, മംഗലൂരു, ചെന്നൈ സെന്‍ട്രല്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളിലെ കൗണ്ടറുകളിലൂടെയും ടിക്കറ്റ് കാന്‍സലേഷന്‍ തുക തിരികെ ലഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

കൗണ്ടറുകളിലൂടെ എടുത്ത ടിക്കറ്റുകളുടെ തുകയാണ് തിരിച്ചുനല്‍കുന്നത്. ഓണ്‍ലൈന്‍ വഴി എടുത്ത ടിക്കറ്റുകളുടെ തുക യാത്രക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും.

ക്രമീകരണം ഇങ്ങനെ...

മാര്‍ച്ച് 22 മുതല്‍ 31 വരെ ടിക്കറ്റ് റദ്ദാക്കിയവര്‍ക്ക് നാളെ മുതല്‍ തുക തിരികെ നല്‍കും. ഏപ്രില്‍ 1 മുതല്‍ 14 വരെയുള്ള ടിക്കറ്റ് റദ്ദാക്കിയവര്‍ക്ക് ജൂണ്‍ മൂന്നു മുതലും, ഏപ്രില്‍ 15 മുതല്‍ 30 വരെ ടിക്കറ്റ് റദ്ദാക്കിയവര്‍ക്ക് ജൂണ്‍ ഒമ്പതു മുതലും പണം തിരികെ നല്‍കും.

മെയ് 1 മുതല്‍ 15 വരെ ടിക്കറ്റ് റദ്ദാക്കിയവര്‍ക്ക് ജൂണ്‍ 16 മുതലും, മെയ് 16 മുതല്‍ 31 വരെ ടിക്കറ്റ് റദ്ദാക്കിയവര്‍ക്ക് ജൂണ്‍ 23 മുതലും, ജൂണ്‍ ഒന്നു മുതല്‍ 30 വരെയുള്ള ടിക്കറ്റ് റദ്ദാക്കിയവര്‍ക്ക് ജൂണ്‍ 28 മുതലും പണം തിരികെ നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com