മലയോര പ്രദേശത്ത് മഴ ഉണ്ടാകാന്‍ സാധ്യത; അരുവിക്കര ഡാം കൂടുതല്‍ തുറന്നേക്കും; കരമനയാറിന്റെ തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം ജില്ലയില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വൃഷ്ടി പ്രദേശത്ത് മഴ കനത്തേക്കുമെന്ന് നിഗമനം
മലയോര പ്രദേശത്ത് മഴ ഉണ്ടാകാന്‍ സാധ്യത; അരുവിക്കര ഡാം കൂടുതല്‍ തുറന്നേക്കും; കരമനയാറിന്റെ തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വൃഷ്ടി പ്രദേശത്ത് മഴ കനത്തേക്കുമെന്ന് നിഗമനം. ജില്ലയുടെ മലയോരപ്രദേശങ്ങളില്‍ മഴയ്ക്കുളള സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. അടിയന്തര സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടര്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയര്‍ത്തിയേക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. കരമനയാറിന് ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

നിലവില്‍ അരുവിക്കര ഡാമിന്റെ 5 ഷട്ടറുകള്‍ പത്ത് സെന്റിമീറ്ററാണ് ഉയര്‍ത്തിയിട്ടുളളത്. ഡാമിലെ നിലവിലെ ജലത്തിന്റെ അളവ് 46.85 മീറ്ററാണ്. ഇന്ന് തിരുവനന്തപുരം ഉള്‍പ്പെടെ നാലു ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസവും അരുവിക്കര ഡാമുമായി ബന്ധപ്പെട്ട് സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡാമിലേക്കുളള നീരൊഴുക്ക് ശക്തിപ്പെട്ടാല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. ദിവസങ്ങള്‍ക്ക് മുന്‍പ് കനത്തമഴയെ തുടര്‍ന്ന് കരമനയാര്‍ കരകവിഞ്ഞതോടെ, അരുവിക്കര ഡാമിലെ ഷട്ടറുകള്‍ തുറന്നിരുന്നു. തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. കിളളിയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് 85 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.  വ്യാപക കൃഷിനാശവും ഉണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com