മുന്‍ എംഎല്‍എ പി കെ കുമാരന്‍ അന്തരിച്ചു

ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും പന്തളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്
മുന്‍ എംഎല്‍എ പി കെ കുമാരന്‍ അന്തരിച്ചു

പത്തനംതിട്ട : മുന്‍ എംഎല്‍എ പി കെ കുമാരന്‍ അന്തരിച്ചു. 1996 ല്‍ പന്തളം നിയമസഭാമണ്ഡലത്തില്‍ നിന്നും നിയമസഭാംഗമായിരുന്നിട്ടുണ്ട്. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും പന്തളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റായിരുന്നു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com