വരന് കേരളത്തിലേക്കു പാസ് ഇല്ല, വധുവിന് തമിഴ്‌നാട്ടിലേക്കും; ചെക് പോസ്റ്റ് കതിര്‍മണ്ഡപമായി, ലോക്ക് ഡൗണ്‍ വിവാഹം

വരന് കേരളത്തിലേ്ക്കു പാസ് ഇല്ല, വധുവിന് തമിഴ്‌നാട്ടിലേക്കും; ചെക് പോസ്റ്റ് കതിര്‍മണ്ഡപമായി, ലോക്ക് ഡൗണ്‍ വിവാഹം
വരന് കേരളത്തിലേക്കു പാസ് ഇല്ല, വധുവിന് തമിഴ്‌നാട്ടിലേക്കും; ചെക് പോസ്റ്റ് കതിര്‍മണ്ഡപമായി, ലോക്ക് ഡൗണ്‍ വിവാഹം

ഇടുക്കി: കോവിഡ് പ്രതിസന്ധികളൊന്നും പ്രസാദിന്റെയും ഗായത്രിയുടെയും പുതു ജീവിതാരംഭത്തിന് തടസമായില്ല. വധുവും വരനും കേരള തമിഴ്‌നാട്  സ്വദേശികളാകുമ്പോള്‍ ഇരു സംസ്ഥാനത്തിന്റെയും അതിര്‍ത്തിയായ കുമളി ചെക്ക് പോസ്റ്റു തന്നെ ഈ വിവാഹത്തിന് അനുയോജ്യമായ മണ്ഡപമായി. 

കമ്പം കാളിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, പുതുപ്പെട്ടി രത്തിനം മകന്‍ പ്രസാദും കോട്ടയം കാരാപ്പുഴ ഗണേശന്റെ മകള്‍ ഗായത്രിയും തമ്മിലുള്ള വിവാഹത്തിനാണ് കുമളി ചെക്ക് പോസ്റ്റ് സാക്ഷ്യം വഹിച്ചത്. ജെ സി ബി ഓപ്പറേറ്ററും അനുബന്ധ ബിസിനസും ചെയ്യുന്ന പ്രസാദ് കേരളത്തിലാണ് കൂടുതലായും ജോലി ചെയ്തുവരുന്നത്. കേരളവും കോട്ടയവുമായുള്ള ഈ ബന്ധമാണ് വിവാഹത്തിലെത്തിയത്.

വരനും കൂട്ടരും തമിഴ്‌നാട്ടില്‍ നിന്നും വധുവും കൂട്ടരും കോട്ടയത്തുനിന്നും കുമളിയിലെത്തി. വരന് കേരളത്തിലേയ്ക്കുള്ള പാസും വധുവിന് തമിഴ്‌നാട്ടിലേയ്ക്കുള്ള പാസും ഇല്ലാതിരുന്നതിനാല്‍ കേരള ചെക്ക് പോസ്റ്റില്‍ വച്ച് താലിചാര്‍ത്തി, പരസ്പരം പൂമാലയിട്ട് വിവാഹം സമംഗളം നടന്നു. 

അതിര്‍ത്തിയില്‍ കോവിഡ് പ്രത്യേക ഡ്യൂട്ടി ചെയ്യുന്ന റവന്യു ജീവനക്കാരും അതിര്‍ത്തി പൊലീസും വോളണ്ടിയേഴ്‌സും ചെക്ക് പോസ്റ്റിലെ വിവാഹത്തിന് സാക്ഷികളായി. വിവാഹം നടന്നുവെങ്കിലും അതിര്‍ത്തി കടക്കാന്‍ പാസില്ലാത്ത വധുവിനെ വരനൊപ്പം പറഞ്ഞയ്ക്കുക പ്രായോഗികമായിരുന്നില്ല. ഒടുവില്‍ റവന്യു വകുപ്പുദ്യോഗസ്ഥരുടെയും മറ്റ് അധികൃതരുടെയും ശ്രമഫലമായി ഒരു മണിക്കൂറിനുള്ളില്‍ അടിയന്തിര പാസ് ലഭ്യമാക്കി ഗായത്രിയെ തമിഴ്‌നാടിന്റെ മരുമകളാക്കാന്‍ യാത്രയാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com