സംസ്ഥാനത്ത് 68 ഹോട്‌സ്‌പോട്ടുകള്‍; ഇന്ന് പുതിയതായി ഒന്‍പതെണ്ണം

സംസ്ഥാനത്ത് 68 ഹോട്‌സ്‌പോട്ടുകള്‍; ഇന്ന് പുതിയതായി ഒന്‍പതെണ്ണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് പുതിയ ഹോട്‌സ്‌പോട്ടുകള്‍ കൂടി. കണ്ണൂര്‍ രണ്ട്, കാസര്‍ക്കോട് മൂന്ന്, പാലക്കാട് ഒന്ന്, ഇടുക്കി ഒന്ന്, കോട്ടയം ഒന്ന്. മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയും ഹോട്‌സ്‌പോട്ട് പട്ടികയിലുണ്ട്. ഇതോടെ സംസ്ഥാനത്തെ മൊത്തം ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 68ആയി.

സംസ്ഥാനത്ത് ഇന്ന്  67 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇത്രയധികം കോവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. പത്ത് പേരുടെ ഫലം നെഗറ്റീവായി. പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ആറ് പേര്‍ക്കും മലപ്പുറം, എറണാകുളം അഞ്ച് വീതവും തൃശൂര്‍, കൊല്ലം നാല് പേര്‍ക്കും കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങില്‍ മൂന്ന് പേര്‍ക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് പോസ്റ്റീവായവരില്‍ 27 പേരും വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നെത്തിയ 15 പേര്‍ക്കും ഗുജറാത്ത് (അഞ്ച്), കര്‍ണാടക (രണ്ട്), പോണ്ടിച്ചേരി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഒരോരുത്തര്‍ക്കും രോഗം സ്ഥീരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ ഏഴ് പേര്‍ക്കും കോവിഡ് പിടിപെട്ടു.   

കോട്ടയത്തും മലപ്പുറത്തും മൂന്ന് പേര്‍ വീതവും പാലക്കാട്, കാസര്‍കോട് രണ്ട് പേര്‍ക്കും ആലപ്പുഴ, എറണാകുളം എന്നിവടങ്ങളില്‍ ഓരോരുത്തരുടെ പരിശോധന ഫലവുമാണ് തിങ്കളാഴ്ച നെഗറ്റീവായത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com