സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഇന്ന് കൂടി; റേഷൻ കടകൾ വൈകീട്ട് 7വരെ

ഇതുവരെ കിറ്റ് വാങ്ങാത്തവർക്കും ഇന്ന് റേഷൻ കടകളിൽ എത്തിവാങ്ങാം
സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഇന്ന് കൂടി; റേഷൻ കടകൾ വൈകീട്ട് 7വരെ

തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനസര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി നടത്തുന്ന സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഇന്ന് അവസാനിപ്പിക്കും. നിലവിൽ വെള്ള റേഷൻ കാർഡ് ഉടമകൾക്കാണ് വിതരണം. ഇതുവരെ കിറ്റ് വാങ്ങാത്തവർക്കും ഇന്ന് റേഷൻ കടകളിൽ എത്തിവാങ്ങാം. 

ഈ മാസം 15വരെ പുതുതായി റേഷൻ കാർഡ് ലഭിച്ചവർക്കും കിറ്റ് ഇന്ന് കൂടി വാങ്ങാം. ഇത്തരം പുതിയ കാർഡ് ഉടമകൾക്കുള്ള റേഷൻ വിതരണവും ആരംഭിച്ചിട്ടുണ്ട്. 96 ശതമാനത്തിലേറെ പേർ ഇതുവരെ കിറ്റ് വാങ്ങിയതായി കണക്കാക്കുന്നു.

റേഷൻ കടകളുടെ പ്രവർത്തനസമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ വൈകീട്ട് 7വരെയുമായി പുനക്രമീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com