180 കേസുകളില്‍ പ്രതി; കള്ളന്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ബസ് സ്റ്റോപ്പില്‍; പട്രോളിങിനിടെ പൊലീസ് പൊക്കി

കരുവാരക്കുണ്ട് ,വഴിക്കടവ്, കാളികാവ് പൊലീസ് സ്‌റ്റേഷനുകളിലായി പ്രതിക്ക് 180 ല്‍ ഏറെ കേസുകളുണ്ട്
180 കേസുകളില്‍ പ്രതി; കള്ളന്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ബസ് സ്റ്റോപ്പില്‍; പട്രോളിങിനിടെ പൊലീസ് പൊക്കി

മലപ്പുറം: പൊലീസിന്റെ രാത്രി പെട്രോളിങിനിടെ 180 മോഷണക്കേസുകളിലെ പ്രതി പിടിയില്‍. വഴിക്കടവ് പുവ്വത്തിപ്പൊയില്‍ സ്വദേശി വാക്കയില്‍ അക്ബര്‍ ആണ് അര്‍ധരാത്രി മലപ്പുറം കാളികാവ് പൊലീസിന്റെ വലയിലായത്. പട്രോളിങ്ങിനിടെ പുലര്‍ച്ചെ 2നാണ് കറുത്തേനി ബസ് സ്‌റ്റോപ്പില്‍ ആളെ കണ്ടത്. ചോദ്യം ചെയ്യലില്‍ കളളനാണന്ന് ബോധ്യമായി. കഴിഞ്ഞ ഫെബ്രുവരി 29ന് വെള്ളയൂര്‍ ആക്കുംപാറയിലെ വാല്‍പ്പറമ്പന്‍ ആമിനയുടെ വീട്ടില്‍ നിന്നു 17 പവന്‍ സ്വര്‍ണവും എഴുപതിനായിരം രൂപയും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. 

ആമിനയുടെ വീട്ടുകാര്‍ ആശുപത്രിയിലായിരിക്കെയാണ് മോഷണം നടത്തിയത്. വാതിലിന്റെ പുട്ട് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചാണ് പ്രതി അകത്ത് കടന്നത്. പൊലീസ് സ്‌റ്റേഷനില്‍ വച്ച് വിശദമായി ചോദ്യം ചെയ്തതോടെ മേഖലയിലെ ഒട്ടേറെ മോഷണക്കേസുകള്‍ക്കാണു തുമ്പുണ്ടായത്. മാസങ്ങള്‍ക്ക് മുമ്പ് വെള്ളയൂരില്‍ തന്നെയുള്ള മറ്റൊരു വീട്ടില്‍ നിന്ന് 40,000 രൂപയും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു.

നിലവില്‍ അന്വേഷണം നടക്കുന്ന ആറു കേസുകള്‍ക്കാണ് ഇതോടെ തുമ്പായത്. കരുവാരക്കുണ്ട് ,വഴിക്കടവ്, കാളികാവ് പൊലീസ് സ്‌റ്റേഷനുകളിലായി പ്രതിക്ക് 180 ല്‍ ഏറെ കേസുകളുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com