ഇന്നലെ വരെ വിദേശത്ത് 173 മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു; ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി

ഇന്നലെ വരെ വിദേശത്ത് 173 മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇന്നലെ വരെ വിദേശത്ത് 173 മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞാഴ്ച വരെ ഇത് 124 ആയിരുന്നു. ഇവരുടെ വേര്‍പാടില്‍ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് പുതുതായി 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. 10പേരുടെ പരിശോധനാഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാസര്‍കോട് പത്ത്, പാലക്കാട് എട്ട്, ആലപ്പുഴ ഏഴ്, കൊല്ലം നാല്, പത്തനംതിട്ട മൂന്ന്, വയനാട് കോഴിക്കോട് എറണാകുളം  രണ്ട് വീതം, കണ്ണൂര്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 28 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. 3 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയുമാണ്  രോഗം പകര്‍ന്നത്. 1004 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 445 പേരാണ് ചികിത്സയിലുളളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com