എറണാകുളത്ത് അബുദാബിയില്‍ നിന്ന് എത്തിയ യുവതിക്ക് കോവിഡ്, ജില്ലയില്‍  7834 പേര്‍ നിരീക്ഷണത്തില്‍ 

ഇന്ന് എറണാകുളം ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാള്‍ അബുദാബി - കൊച്ചി ഫ്‌ലൈറ്റില്‍ എത്തിയ തൃക്കാക്കര സ്വദേശിനായ 34 കാരി
എറണാകുളത്ത് അബുദാബിയില്‍ നിന്ന് എത്തിയ യുവതിക്ക് കോവിഡ്, ജില്ലയില്‍  7834 പേര്‍ നിരീക്ഷണത്തില്‍ 

കൊച്ചി: ഇന്ന് എറണാകുളം ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാള്‍ അബുദാബി - കൊച്ചി ഫ്‌ലൈറ്റില്‍ എത്തിയ തൃക്കാക്കര സ്വദേശിനായ 34 കാരി. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 22 ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് നടത്തിയ സാമ്പിള്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവര്‍ നേരത്തെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായിട്ടുണ്ട്.

മെയ് 22ന് ന്യൂഡല്‍ഹിയില്‍ നിന്ന്  ട്രെയിനില്‍  കൊച്ചിയിലെത്തിയ 26 കാരനായ കുന്നത്തുനാട് സ്വദേശിയാണ്  രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍.വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 25 ന് സാമ്പിള്‍ ശേഖരിക്കുകയും തുടര്‍ന്ന് കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു.  രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്ന്  608 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 213 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം  7834  ആയി. ഇതില്‍ 150 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും, 7684 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.    ഇന്ന് 9 പേരെ കൂടി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18  ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com