കേന്ദ്രീയ വിദ്യാലയത്തില്‍ ക്ലാസ്സുകള്‍ വെള്ളിയാഴ്ച മുതല്‍ ; ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ രാവിലെ 7.30 മുതല്‍

ഗൂഗിള്‍ മീറ്റ് വഴിയാണ് അധ്യാപകര്‍ പഠിപ്പിക്കുക. ഗൂഗിള്‍ ക്ലാസ് റൂം വഴി അസൈന്‍മെന്റുകള്‍ സമര്‍പ്പിക്കാം
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം :  കേന്ദ്രീയ വിദ്യാലയങ്ങളില്‍ വേനലവധി കഴിഞ്ഞ് 29 ന് ക്ലാസ്സുകള്‍ തുടങ്ങും. ഓണ്‍ലൈന്‍ ക്ലാസ്സുകളാണ് തുടങ്ങുന്നത്. രാവിലെ 7.30 മുതല്‍  വൈകീട്ട് 3.30 വരെയാണ് സമയം.

ഒരു മണിക്കൂര്‍ ഇടവേള നല്‍കി രണ്ട് സെഷനുകളായാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നതെന്ന് രക്ഷിതാക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. ഗൂഗിള്‍ മീറ്റ് വഴിയാണ് അധ്യാപകര്‍ പഠിപ്പിക്കുക. ഗൂഗിള്‍ ക്ലാസ് റൂം വഴി അസൈന്‍മെന്റുകള്‍ സമര്‍പ്പിക്കാം.

ഈ രണ്ട് ആപ്ലിക്കേഷനും ഫോണിലോ ലാപ്‌ടോപ്പിലോ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ ഹാജരാണെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം. അതേസമയം സാമ്പത്തിക പ്രയാസമുള്ളവര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ് എന്നിവ വാങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com