കോവിഡ് പ്രതിരോധം : സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ; യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി

കോവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് എംപിമാരും എംഎല്‍എമാരും പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം : കോവിഡ് രോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധനടപടികളും ഭാവി പരിപാടികളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ചേരും. രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും യോഗം ചേരുക. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്നലെ എംഎല്‍എമാരുടെയും എംപിമാരുടെയും യോഗം വിളിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് രാഷ്ട്രീയവ്യത്യാസമില്ലാതെ എംപിമാരും എംഎല്‍എമാരും പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മഹാമാരി രേിടാന്‍ കേരളം ഒറ്റക്കെട്ടായി മുന്നോട്ടുപാകണം. ജനപ്രതിനിധികള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം നാല് പ്രതിപക്ഷ എംപിമാര്‍ യോഗം ബഹിഷ്‌കരിച്ചു. കെ മുരളീധരന്‍, കെ സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി കെ ശ്രീകണ്ഠന്‍ എന്നിവരാണ് യോഗത്തില്‍ നിന്നും വിട്ടുനിന്നത്. ഔദ്യോഗിക തിരക്കുകള്‍ കാരണം രാഹുല്‍ഗാന്ധി അസൗകര്യം അറിയിച്ചിരുന്നു. ആരോഗ്യകാരണങ്ങളാല്‍ കോഴിക്കോട് എംപി എംകെ രാഘവനും പങ്കെടുത്തില്ല. മുഖ്യമന്ത്രിക്ക് തോന്നുന്നപോലെ കാര്യങ്ങള്‍ ചെയ്യുകയാണെന്നും ജനപ്രതിനിധികളുടെ നിര്‍ദേശങ്ങളൊന്നും കണക്കിലെടുക്കുന്നില്ലെന്നും കെ സുധാകരന്‍ എംപി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com