പത്തനംതിട്ടയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ പതിമൂന്നുകാരനും; റാന്നി സ്വദേശികൾക്കും രോ​ഗബാധ 

ഇന്ന് കോവിഡ് സ്ഥിരീകരിച്ച കുട്ടിയുടെ പിതാവിന് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു
പത്തനംതിട്ടയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ പതിമൂന്നുകാരനും; റാന്നി സ്വദേശികൾക്കും രോ​ഗബാധ 

പത്തനംതിട്ട: ജില്ലയിൽ ഇന്ന് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. കുളനട സ്വദേശിയായ 13 വയസുകാരനും റാന്നി സ്വദേശികളായ ദമ്പതികൾക്കുമാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽനിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ദമ്പതികള്‍.

ഇന്ന് കോവിഡ് സ്ഥിരീകരിച്ച കുട്ടിയുടെ പിതാവിന് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ ഏഴ് പേരടങ്ങുന്ന സംഘം മഹാരാഷ്ട്രയിൽനിന്നു വന്ന് വീട് എടുത്ത് നിരീക്ഷണത്തിൽ കഴിഞ്ഞു വരികയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബാക്കി അഞ്ച് പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവാണ്. 

സംസ്ഥാനത്ത് ഇന്ന് 40 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട സ്വദേശികൾക്ക് പുറമേ കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ മഹാരാഷ്ട്രയിൽനിന്ന് വന്നവരാണ്. തമിഴ്നാട് 5, തെലങ്കാന 1, ഡൽഹി 3, ആന്ധ്ര, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നായി ഓരോരുത്തർ വീതവും. വിദേശത്തുനിന്ന് വന്ന 9 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 3 പേർക്കും രോഗം വന്നു. 

10 പേരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി. മലപ്പുറം 6, ആലപ്പുഴ 1, വയനാട് 1, കാസർകോട് 2 എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകളുടെ എണ്ണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com