പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കോട്ടയം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പൂഞ്ഞാർ തലനാട് നെല്ലുവേലിൽ ആശിഷ് സോണി (26) യെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ചിങ്ങവനം ഭാഗത്തെ വിജനമായ പ്രദേശത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ നാഗമ്പടം ബസ് സ്റ്റാൻ‍ഡിൽ വെച്ചാണ് ആശിഷ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. കോട്ടയം നഗരത്തിൽ മൊബൈൽ ഫോൺ നന്നാക്കാനെത്തിയ പെൺകുട്ടി സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുന്നത് കണ്ടാണ് ഇലക്ട്രീഷ്യനായ ഇയാൾ പരിചയപ്പെടാനെത്തിയത്. പരിചയം പ്രണയമായി. അടുത്തിടെയാണ് പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പീഡനത്തിരയാക്കിയത്. 

ഇയാൾ പാലാ, ഏറ്റുമാനൂർ, ഗാന്ധിനഗർ, കളമശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബൈക്ക് മോഷണക്കേസിലും പ്രതിയാണ്. ചിങ്ങവനം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. വീഡിയോ കോൺഫറൻസിലൂടെ പ്രതിയെ കോടതിയിൽ ഹാജരാക്കി. റിമാൻഡു ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com