ബെവ് ക്യു എത്തുന്നതിന് മുമ്പ് വ്യാജൻ വന്നു; ഡിജിപിക്ക് പരാതി, പിന്നിലുള്ളവരെ കണ്ടെത്താൻ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍  

ബെവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലാണ് വ്യാജ ആപ്പ് പ്രചരിപ്പിച്ചത്
ബെവ് ക്യു എത്തുന്നതിന് മുമ്പ് വ്യാജൻ വന്നു; ഡിജിപിക്ക് പരാതി, പിന്നിലുള്ളവരെ കണ്ടെത്താൻ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍  

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിതരണത്തിനുള്ള മൊബൈൽ ആപ്ലിക്കേഷന് വ്യാജൻ. മദ്യവിതരണത്തിന് ബെവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലാണ് വ്യാജ ആപ്പ് പ്രചരിപ്പിച്ചത്. സംഭവത്തിൽ ബെവ്കോ മാനേജിംഗ് ഡയറക്ടര്‍ ജി സ്‌പർജൻ കുമാർ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയിട്ടുണ്ട്. 

വ്യാജആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു. പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ ആണ് പരാതി അന്വേഷിക്കുന്നത്. 

അതേസമയം ബെവ് ക്യു ആപ്പ് പ്ലേസ്റ്റോറിൽ എത്താൻ വൈകുന്നതിനെത്തുടർന്ന് ഉപഭോക്താക്കൾ അക്ഷമരാണ്. ആപ്പ് ഇന്ന് രാത്രി പത്ത് മണിക്ക് മുൻപ് പ്ലേ സ്റ്റോറിൽ ലഭിക്കുമെന്നാണ് ആപ്പ് നിർമ്മിച്ച കമ്പനി ഏറ്റവുമൊടുവിൽ അറിയിച്ചിരിക്കുന്നത്. അഞ്ച് മണിക്ക് മുൻപ് ലഭിക്കുമെന്നായിരുന്നു പറഞ്ഞതെങ്കിലും സാങ്കേതിക തടസം നേരിട്ടിരുന്നു. ഗൂഗിൾ റിവ്യു തുടരുകയാണെന്നും ഇതിനാലാണ് ആപ്പിന്റെ റിലീസ് വൈകുന്നതെന്നുമാണ് വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com