മൊബൈൽ ആപ്പ് സജ്ജം ; ഇന്ന് പ്ലേ സ്റ്റോറിലെത്തും, മദ്യവിൽപ്പന നാളെ മുതൽ

ആപ്പിന്റെ പ്രവർത്തനങ്ങളും മറ്റു ക്രമീകരണങ്ങളും മന്ത്രി ടി.പി. രാമകൃഷ്ണൻ ഇന്ന് പ്രഖ്യാപിക്കും
മദ്യപാനം ആരോഗ്യത്തിന് ഹാനികരം
മദ്യപാനം ആരോഗ്യത്തിന് ഹാനികരം

തിരുവനന്തപുരം: മദ്യവിൽപ്പനയ്ക്ക് ഓൺലൈൻ ക്യൂ ഏർപ്പെടുത്തുന്നതിനായി ബിവറേജസ് കോർപ്പറേഷന്റെ ‘ബെവ്ക്യു’ മൊബൈൽ ആപ്പ് സജ്ജമായി. ആപ്പിന് ​ഗൂ​ഗിൾ അനുമതി നൽകി. ഇതോടെ നാളെ മുതൽ മദ്യവിൽപ്പന ആരംഭിക്കാമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.   ഒരാഴ്ചത്തെ കാത്തിരിപ്പിനുശേഷമാണ് മൊബൈൽ ആപ്പ് സജ്ജമാകുന്നത്.

സാങ്കേതിക തടസ്സങ്ങൾ ഇല്ലെങ്കിൽ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മൊബൈൽ ആപ്പ് ഇന്നു ലഭ്യമാക്കും. ഇതിന്റെ ട്രയൽ ആരംഭിച്ചു. ആപ്പ് ഉപയോ​ഗരീതി സംബന്ധിച്ച് മാർ​ഗനിർദേശം പുറത്തിറക്കും. ഇതു പരിചയപ്പെടുത്താനുള്ള വീഡിയോയും തയ്യാറാക്കുന്നുണ്ട്. ആപ്പിന്റെ പ്രവർത്തനങ്ങളും മറ്റു ക്രമീകരണങ്ങളും മന്ത്രി ടി.പി. രാമകൃഷ്ണൻ ഇന്ന് പ്രഖ്യാപിക്കും.

ചൊവ്വാഴ്ച രാവിലെയാണ് മൊബൈൽ ആപ്പിന് ഗൂഗിൾ പ്ലേ സ്റ്റോറിന്റെ അനുമതിലഭിച്ചത്. എക്സൈസ് മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം  ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാകും. സ്മാർട്ട് ഫോണുകൾ ഇല്ലാത്തവർക്ക് എസ്.എം.എസ്. മുഖേനയും മദ്യംവാങ്ങാൻ ടോക്കൺ എടുക്കാം. ഇതിനുള്ള സംവിധാനവും ഒപ്പമുണ്ട്. ഒരു തവണ മദ്യം വാങ്ങിയാൽ നാലു ദിവസം കഴിഞ്ഞേ വീണ്ടും ടോക്കൺ ലഭിക്കൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com