റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാങ്ങുന്നവർ ട്രയല്‍ നടത്താന്‍ പാടില്ല; ഇട്ടുനോക്കിയവ വൈറസ് പകരാന്‍ ഇടയാക്കും 

സംസ്ഥാനത്ത് നിയന്ത്രിതമായ തോതില്‍ വസ്ത്രവ്യാപാരശാലകൾ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് നിർദേശം
റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാങ്ങുന്നവർ ട്രയല്‍ നടത്താന്‍ പാടില്ല; ഇട്ടുനോക്കിയവ വൈറസ് പകരാന്‍ ഇടയാക്കും 

തിരുവനന്തപുരം: റെഡിമെയ്ഡ് വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെത്തുന്നവർ ട്രയൽ നടത്തി വസ്ത്രങ്ങൾ തെരഞ്ഞെടുക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാള്‍ ശരീരത്തില്‍ ഇട്ടുനോക്കിയ വസ്ത്രം തന്നെ മറ്റൊരാളും പരീക്ഷിച്ചുനോക്കുന്നത് വൈറസ് പകരാന്‍ ഇടയാക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്ത് നിയന്ത്രിതമായ തോതില്‍ വസ്ത്രവ്യാപാരശാലകൾ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. 

കടയിലെത്തുന്ന ഉപഭോക്താക്കൾ വസ്ത്രം ധരിച്ച് നോക്കുന്നില്ലെന്ന് വസ്ത്രവ്യാപാര സ്ഥാപന ഉടമകളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരേസമയം അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ആളുകള്‍ വസ്ത്രം വാങ്ങാനെത്തുന്നതും ഒഴിവാക്കണം. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com