വൈകീട്ട് ആറിന് ശേഷം പമ്പുകള്‍ തുറക്കരുത്; മലപ്പുറത്ത് കര്‍ശന മുന്നറിയിപ്പ് 

വൈകീട്ട് ആറിന് ശേഷം പമ്പുകള്‍ തുറക്കരുത്; മലപ്പുറത്ത് കര്‍ശന മുന്നറിയിപ്പ് 
വൈകീട്ട് ആറിന് ശേഷം പമ്പുകള്‍ തുറക്കരുത്; മലപ്പുറത്ത് കര്‍ശന മുന്നറിയിപ്പ് 

മലപ്പുറം: പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെ മാത്രമാണെന്നും അതിന് ശേഷം പമ്പുകള്‍ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും  മലപ്പുറം ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു. വിമാനത്താവള പരിസരത്തെ തുറക്കാന്‍ അനുവദിച്ച പമ്പുകള്‍ക്ക് ഇത് ബാധകമല്ല.

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ 15 കേസുകള്‍ കൂടി ഇന്നലെ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു.  വിവിധ സ്‌റ്റേഷനുകളിലായി 18 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ ആറ് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 4,339 ആയി. 5,350 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 2,543 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മാസ്‌ക് ധരിക്കാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങിയതിന് 195 പേര്‍ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്ത് പിഴ ഈടാക്കി. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ പൊലീസ് കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് എസ്പി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com