സന്നദ്ധപ്രവര്‍ത്തകര്‍ നാളെ മുതല്‍ പൊലീസ് വളണ്ടിയര്‍മാര്‍; നിരീക്ഷണം ശക്തമാക്കും

സന്നദ്ധപ്രവര്‍ത്തകരെ പൊലീസ് വളണ്ടിയര്‍മാരായി നിയോഗിക്കുന്ന പദ്ധതി നാളെ നടപ്പില്‍വരും
സന്നദ്ധപ്രവര്‍ത്തകര്‍ നാളെ മുതല്‍ പൊലീസ് വളണ്ടിയര്‍മാര്‍; നിരീക്ഷണം ശക്തമാക്കും

തിരുവനന്തപുരം: സന്നദ്ധപ്രവര്‍ത്തകരെ പൊലീസ് വളണ്ടിയര്‍മാരായി നിയോഗിക്കുന്ന പദ്ധതി നാളെ നടപ്പില്‍വരും. ക്വാറന്റൈന്‍ ലംഘനം കണ്ടെത്തുന്നതിനുള്ള മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ്, ജനമൈത്രി പൊലീസിനോടൊപ്പം കണ്ടെയ്ന്‍മെന്റ് മേഖലയിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പൊലീസ് വളണ്ടിയര്‍മാരെ നിയോഗിക്കും. പൊലീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും അധികജോലിഭാരംമൂലം ഇപ്പോള്‍ ഉള്ള ബുദ്ധിമുട്ട് കുറയ്ക്കാനും ഈ നടപടികളിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാവാതിരിക്കാന്‍ വ്യത്യസ്ത നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഫീല്‍ഡ് ജോലിക്ക് പോകുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പിപിഇ കിറ്റ് ലഭ്യമാക്കുന്നതിന് സ്‌പോണ്‍സര്‍മാരുടെ സേവനം തേടും.

മദ്യവില്‍പ്പനശാലകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ അവയ്ക്ക് മുന്നില്‍ പ്രത്യേക പൊലീസ് സംവിധാനം ഒരുക്കും. മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com