ജൂണ്‍ ഒന്നിന് കേരളത്തിൽ കാലവർഷം എത്തുമെന്ന് കാലാവസ്ഥ വകുപ്പ് 

മണ്‍സൂണ്‍ കാറ്റിന് മുന്നേറാന്‍ അനുകൂലമായ സാഹചര്യമുള്ളതിനാൽ ജൂണ്‍ ഒന്നോ രണ്ടോ തീയതികളില്‍ കേരളത്തില്‍ കാലവർഷം ആരംഭിക്കും
ജൂണ്‍ ഒന്നിന് കേരളത്തിൽ കാലവർഷം എത്തുമെന്ന് കാലാവസ്ഥ വകുപ്പ് 

ന്യൂഡല്‍ഹി: തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം കേരള തീരത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (ഐഎംഡി). മണ്‍സൂണ്‍ കാറ്റിന് മുന്നേറാന്‍ അനുകൂലമായ സാഹചര്യമുള്ളതിനാൽ ജൂണ്‍ ഒന്നോ രണ്ടോ തീയതികളില്‍ കേരളത്തില്‍ കാലവർഷം ആരംഭിക്കുമെന്നാണ് കരുതുന്നത്. മെയ് 31-നും ജൂണ്‍ 4-നും ഇടയില്‍ അറേബ്യന്‍ കടലില്‍ താഴ്ന്ന മര്‍ദ്ദ മേഖലകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 

മെയ് 31-നും ജൂണ്‍ 4-നും ഇടയില്‍ ഇന്ത്യന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്ന കിഴക്ക്-മധ്യ അറബിക്കടലിലും കുറഞ്ഞ മര്‍ദ്ദ മേഖല ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് പടിഞ്ഞാറന്‍ തീരത്ത് മഴപെയ്യിക്കാനും പ്രതീക്ഷിച്ചതിലും നേരത്തെ മഴക്കാലത്തിന്റെ മുന്നേറ്റത്തിന് അനുകൂലമായ സാഹചര്യമുണ്ടാക്കാനും സാധ്യതയുണ്ടെന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ എം. മോഹന്‍പത്ര പറഞ്ഞു.

പടിഞ്ഞാറന്‍ -മധ്യ അറേബ്യന്‍ കടലിലും അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ അറേബ്യന്‍ കടലിലും താഴ്ന്ന മര്‍ദ്ദ മേഖല രൂപപ്പെട്ടിരുന്നു.  ഇത് ഒരു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെങ്കിലും ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ ബാധിച്ചേക്കില്ലെന്ന് ഐഎംഡി ശാസ്ത്രജ്ഞര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com