തിരുവനന്തപുരത്ത് രണ്ട് ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് കൂടി കോവിഡ്; ഉറവിടം വ്യക്തമല്ല 

ഇരുവരും നെയ്യാറ്റിൻക്കര സബ്ജയിലിൽ റിമാൻഡിലായിരുന്നു
തിരുവനന്തപുരത്ത് രണ്ട് ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് കൂടി കോവിഡ്; ഉറവിടം വ്യക്തമല്ല 

തിരുവനന്തപുരം: രണ്ട് ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വെഞ്ഞാറമൂട്, വാമനപുരം എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഇന്ന് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരും നെയ്യാറ്റിൻക്കര സബ്ജയിലിൽ റിമാൻഡിലായിരുന്നു. ഇവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇതിനുപിന്നാലെ പത്ത് പൊലീസുകാരും എട്ട് ജയിൽ ജീവനക്കാരും ക്വാറന്റീനിൽ പോയി.

വീടിന് തീയിടുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് വാമനപുരം സ്വദേശി. 25-ന് ഇയാളെ റിമാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി സ്രവ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് ഫലം പോസിറ്റീവ് ആയത്. വെട്ടുകേസിലെ പ്രതിയായ വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശിയായ യുവാവിനെ 26-നും സ്രവ പരിശോധനക്ക് വിധേയനാക്കുകയായിരുന്നു. 

നേരത്തെ അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വെഞ്ഞാറമൂട് സ്റ്റേഷനിലെ സി ഐ അടക്കം 32 പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനിലാണ്. ഇതിനുപിന്നാലെയാണ് ഇപ്പൾ രണ്ട് പ്രതികൾക്കുകൂടെ രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com