നഗരത്തില്‍ ആളൊഴിഞ്ഞു, ലോക്ക് ഡൗണ്‍ കാലത്ത് ബസ് സ്റ്റാന്‍ഡിനു സമീപം കഞ്ചാവ് നട്ടു വളര്‍ത്തി; അന്വേഷണം

തൃശൂര്‍: ലോക്ക് ഡൗണിനിടെ നഗരമധ്യത്തില്‍ കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ നിലയില്‍. ശക്തന്‍ ബസ്സ്റ്റാന്‍ഡിനു സമീപമുള്ള കെട്ടിടത്തിന്റെ ഒരു വശത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. 

സ്റ്റാന്‍ഡിനു സമീപം കഞ്ചാവ് ചെടി കണ്ടെന്ന അജ്ഞാത സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ തെരച്ചിലിലാണ് ചെടി കണ്ടെത്തിയത്. ഒന്നരയടി നീളമുള്ള ചെടിയാണ് കെട്ടിടത്തിനു സമീപം കണ്ടെത്തിയത്. 

കഞ്ചാവ് ചെടി നട്ടവരെക്കുറിച്ച് എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പരിസരത്തെ സിസിടിവി കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. 

ലോക്ഡൗണ്‍ സമയത്ത് ബസ് സ്റ്റാന്‍ഡ് അടച്ചിട്ടതിനാല്‍ ആള്‍സഞ്ചാരം കുറവായിരുന്നു. ഇതിന്റെ മറവില്‍ ആയിരിക്കണം കഞ്ചാവ് ചെടി നട്ടതെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com