പനിയുണ്ടെങ്കില്‍ മദ്യം ലഭിക്കില്ല; വാങ്ങാനെത്തുന്നവര്‍ക്ക് തെര്‍മല്‍ സ്‌കാനിങ്; തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

മദ്യവില്‍പ്പന കേന്ദ്രങ്ങളിലെല്ലാം തെര്‍മല്‍ സ്‌കാനറുകള്‍ ഉണ്ടാകും. പരിശോധിച്ചശേഷമേ മദ്യം വാങ്ങാനെത്തുന്നവരെ അകത്തേക്ക് പ്രവേശിപ്പിക്കൂ
പനിയുണ്ടെങ്കില്‍ മദ്യം ലഭിക്കില്ല; വാങ്ങാനെത്തുന്നവര്‍ക്ക് തെര്‍മല്‍ സ്‌കാനിങ്; തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

തിരുവനന്തപുരം: പനിയുള്ളവര്‍ക്ക് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍നിന്ന് മദ്യം ലഭിക്കില്ല. മദ്യവില്‍പ്പന കേന്ദ്രങ്ങളിലെല്ലാം തെര്‍മല്‍ സ്‌കാനറുകള്‍ ഉണ്ടാകും. പരിശോധിച്ചശേഷമേ മദ്യം വാങ്ങാനെത്തുന്നവരെ അകത്തേക്ക് പ്രവേശിപ്പിക്കൂ. ശരീരോഷ്മാവ് കൂടുതലാണെങ്കില്‍ മടക്കി അയയ്ക്കും. ജീവനക്കാരുടെ ശരീരോഷ്മാവും ദിവസം രണ്ടുതവണ പരിശോധിക്കും. മുഖാവരണം, കൈയുറകള്‍ എന്നിവ നിര്‍ബന്ധമാണ്. കൈകഴുകാന്‍ വെള്ളവും സോപ്പും ഉണ്ടാകും. സാനിറ്റൈസര്‍ നല്‍കുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു

സാധാരണ ഫോണുകള്‍ ഉള്ളവര്‍ക്ക് എസ്.എം.എസ്. വഴി മദ്യം വാങ്ങുന്നതിന് ടോക്കണ്‍ എടുക്കാം. മദ്യത്തിനും ബിയറിനും പ്രത്യേക ബുക്കിങ് കോഡുകളാണ്. വിദേശമദ്യം വാങ്ങണമെങ്കില്‍ ആഘ എന്ന് ഇംഗ്ലീഷില്‍ ടൈപ്പുചെയ്ത് ഒരു സ്‌പേസ് വീതം അകലംനല്‍കി പിന്‍കോഡ്, പേര് എന്നിവ രേഖപ്പെടുത്തി എസ്എംഎസ്. അയയ്ക്കണം. മെസേജ് അയയ്‌ക്കേണ്ട നമ്പര്‍ 89433 89433

ബിയര്‍, വൈന്‍ എന്നിവ വാങ്ങുന്നതിന് ആണ എന്ന കോഡാണ് ആദ്യം നല്‍കേണ്ടത്. ഇതിനുശേഷം ഒരു സ്‌പേസിട്ട് പിന്‍കോഡും പേരും ടൈപ്പ് ചെയ്യണം.എസ്എംഎസ് അയച്ചുകഴിഞ്ഞാലുടന്‍ ബുക്കിങ് ഉറപ്പുവരുത്തി മെസേജ് ലഭിക്കും. അതില്‍ പറയുന്ന സമയത്ത് കടയിലെത്തി മദ്യം വാങ്ങണം.

മദ്യം വാങ്ങാന്‍ ഇനി കൃത്യസമയം പാലിക്കണം. ടോക്കണില്‍ നല്‍കിയിട്ടുള്ള സമയത്തുതന്നെ എത്തണം. വൈകിവരുന്നവര്‍ക്ക് മദ്യം ലഭിക്കില്ല. അടുത്ത ബുക്കിങ് വേണ്ടിവരും. നാലുദിവസം കഴിഞ്ഞുമാത്രമേ വീണ്ടും മദ്യം വാങ്ങാന്‍ കഴിയൂ. ടോക്കണ്‍ ഇല്ലാത്തവര്‍ക്ക് മദ്യം നല്‍കില്ല.
ക്യൂ മാത്രമാണ് ഓണ്‍ലൈനാക്കിയിട്ടുള്ളത്. ഒരാള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ മൊബൈല്‍ഫോണുകള്‍ ഉണ്ടെങ്കില്‍ അതില്‍നിന്നെല്ലാം ബുക്ക് ചെയ്യാനാകും. ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും എസ്.എം.എസ്. അയയ്ക്കുമ്പോഴും ഉപഭോക്താവിന്റെ നമ്പര്‍ ക്യൂ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടും. ഒരിക്കല്‍ ടോക്കണ്‍ നല്‍കിയാല്‍ നാലുദിവസം കഴിഞ്ഞേ അതേ നമ്പറിന് അവസരം കിട്ടൂ.

ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, ആപ് സ്‌റ്റോര്‍ എന്നിവയില്‍നിന്നും ആല്ഝ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഉപഭോക്താവിന്റെ പേര്, മൊബൈല്‍ നമ്പര്‍, ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ പിന്‍കോഡ് എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം. മൊബൈലിലേക്ക് വരുന്ന ഒറ്റത്തവണ പാസ്‌വേര്‍ഡ് നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം.

ഷോപ്പുകളില്‍ അനുവദനീയമായ സമയം അറിയാനാകും. ഇതനുസരിച്ച് ബുക്ക് ചെയ്യാം. സ്ഥിരീകരിച്ചാല്‍ ക്യൂ.ആര്‍. കോഡ്, ടോക്കണ്‍ നമ്പര്‍, ഔട്ട്‌ലെറ്റിന്റെ വിവരങ്ങള്‍, സമയക്രമം എന്നിവ ലഭിക്കും. മദ്യം വാങ്ങാനെത്തുമ്പോള്‍ ബുക്കിങ്ങിനുപയോഗിച്ച മൊബൈല്‍ ഹാജരാക്കണം. ആപ്പില്‍ ലഭിച്ചിട്ടുള്ള ടോക്കണിന്റെ സാധുത പരിശോധിക്കാനുള്ള സംവിധാനം മദ്യവില്‍പ്പന കേന്ദ്രങ്ങളിലുണ്ട്.

മദ്യം വാങ്ങാനെത്തുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. വോട്ടേഴ്‌സ് ഐ.ഡി., ആധാര്‍, െ്രെഡവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയാണ് അംഗീകൃത രേഖകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com