ബെവ് ക്യു ആപ്പിന്റെ തകരാര്‍ പരിഹരിച്ചു, മൂന്ന് ഒടിപി സേവനദാതാക്കള്‍; നാളേക്കുളള ബുക്കിങ്ങിന്റെ സമയം ഉടന്‍ 

മദ്യവിതരണത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായി വികസിപ്പിച്ച ബെവ് ക്യു ആപ്പിന്റെ തകരാറുകളെല്ലാം പരിഹരിച്ചെന്ന് ഫെയര്‍കോഡ് കമ്പനി
ബെവ് ക്യു ആപ്പിന്റെ തകരാര്‍ പരിഹരിച്ചു, മൂന്ന് ഒടിപി സേവനദാതാക്കള്‍; നാളേക്കുളള ബുക്കിങ്ങിന്റെ സമയം ഉടന്‍ 

കൊച്ചി: മദ്യവിതരണത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായി വികസിപ്പിച്ച ബെവ് ക്യു ആപ്പിന്റെ തകരാറുകളെല്ലാം പരിഹരിച്ചെന്ന് ഫെയര്‍കോഡ് കമ്പനി. മൂന്ന് ഒടിപി സേവന ദാതാക്കളെ കണ്ടെത്തി. ഐഡിയ, ടാറ്റ, വീഡിയോകോണ്‍ എന്നി കമ്പനികളാണിവ. എസ്എംഎസ് വഴിയുള്ള ബുക്കിങിന് ഇതുവരെ നേരിട്ട പരാതികളെല്ലാം പരിഹരിക്കപ്പെട്ടുവെന്നും കമ്പനി വ്യക്തമാക്കി.

നാളേക്കുള്ള ബുക്കിങിന്റെ സമയം ഉടന്‍ അറിയിക്കും. ഇന്ന് മാത്രം 15 ലക്ഷം പേര്‍ ബെവ്ക്യുവില്‍ രജിസ്റ്റര്‍ ചെയ്തു. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഇന്ന് മാത്രം വൈകിട്ട് ആറര വരെ ഒന്‍പത് ലക്ഷം അപ്‌ഡേറ്റുകളാണ് നടന്നത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ആപ്പ് കാണുന്നതിന് ഇനിയും സമയമെടുക്കുമെന്നും pub:Kerala State Beverages Corporation എന്ന് തെരഞ്ഞാല്‍ ആപ്പ് ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഇന്ന് സംസ്ഥാനത്തൊട്ടാകെ വലിയ ആശയകുഴപ്പമാണ് നേരിട്ടത്. ബെവ്‌കോ ഔട്ട് ലെറ്റുകളിലും ബാറുകളിലും ലോഗിന്‍ ഐഡിയും ഒടിപിയും അടക്കമുള്ളവ കിട്ടാതെ വന്നതോടെ വില്‍പ്പന തുടങ്ങാന്‍ വൈകി. ബാറുകളില്‍ പലയിടത്തും ഉച്ചയോടെ സ്‌റ്റോക്ക് തീര്‍ന്നത് ബഹളത്തിനിടയാക്കി. ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്.

സമയത്തിന് മദ്യംകിട്ടാതെ വന്നവര്‍ ബഹളം വെച്ചു. ബാറുകളില്‍ പലയിടത്തും ആപ്പ് പ്രവര്‍ത്തനരഹിതമായി. ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ എത്തിയ പലര്‍ക്കും ലോഗിനും ഐഡിയും പാസ്‌വേഡും ഇല്ലായിരുന്നു. ആളുകളുടെ നിര കൂടിയതോടെ സാമൂഹിക അകലത്തിനായി പലയിടത്തും പൊലീസ് ഇടപെട്ടു. കാര്യം നടക്കാന്‍ ഒടുവില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാതെ തന്നെ മദ്യ വിതരണം തുടങ്ങി. ഉച്ചയോടെ പല ബാറുകളിലും സ്‌റ്റോക് തീര്‍ന്നു. കൊച്ചിയില്‍ ചില പഞ്ച നക്ഷത്ര ഹോട്ടലുകളിലെ ബാറുകളില്‍ വിറ്റത് ഉയര്‍ന്ന വിലക്കുള്ള മദ്യം മാത്രമായിരുന്നു. മദ്യം വാങ്ങാന്‍ ടോക്കണ്‍ എടുക്കാത്തവരും ഉണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com