മദ്യം രാവിലെ ഒൻപതുമുതൽ ലഭിക്കും; ഒരു സമയം ക്യൂവിൽ അഞ്ച് പേർ മാത്രം; ടോക്കൺ ഇല്ലാതെ എത്തിയാൽ കേസ്

 സംസ്ഥാനത്തു മദ്യവിൽപന ഇന്നു രാവിലെ 9നു പുനരാരംഭിക്കും
മദ്യം രാവിലെ ഒൻപതുമുതൽ ലഭിക്കും; ഒരു സമയം ക്യൂവിൽ അഞ്ച് പേർ മാത്രം; ടോക്കൺ ഇല്ലാതെ എത്തിയാൽ കേസ്

തിരുവനന്തപുരം:  സംസ്ഥാനത്തു മദ്യവിൽപന ഇന്നു രാവിലെ 9നു പുനരാരംഭിക്കും. ബെവ് ക്യൂ ആപ്പിൽ ബുക്ക് ചെയ്ത് ഇ ടോക്കൺ ലഭിച്ചവർക്കേ മദ്യം നൽകൂ. ഹോട്സ്പോട്ടുകളിൽ ലഭിക്കില്ല. വാങ്ങാനെത്തുന്നവർക്കു തെർമൽ സ്കാനിങ് ഉണ്ട്.  ഇന്ന് മുതൽ 877 ഇങ്ങളിലാണ് മദ്യവിതരണം. ബെവ്‌കോയുടെ 301 ഔട്ട്്‌ലെറ്റുകളിലും 576 ബാറുകളിലുമാണ് വില്പന. 291 ബിയര്‍ വൈന്‍ പാര്‍ലറുകളിൽ ബിയറും വൈനും ലഭിക്കും

ബെവ്കോ, കൺസ്യൂമർഫെഡ് വിൽപന കേന്ദ്രങ്ങളിലും ബാറുകളിലും മദ്യത്തിന് ഒരേ വിലയായിരിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു. ബെവ്കോ വിലയ്ക്കു തന്നെ ബീയർ–വൈൻ പാർലറുകളിൽ ബീയറും വൈനും വിൽക്കും. 

ശേഷി പരീക്ഷണം പൂർത്തിയായ ആപ് ഇന്നലെ രാത്രി 11നു പ്ലേ സ്റ്റോറിൽ ലഭ്യമായി. രാവിലെ 6 മുതൽ രാത്രി 10 വരെ ടോക്കൺ എടുക്കാം. വിൽപന രാവിലെ 9 മുതൽ വൈകിട്ട് 5 വരെ. ഒരു സമയം 5 പേർക്കേ കൗണ്ടറിൽ പ്രവേശനമുള്ളൂ. ടോക്കൺ ലഭിക്കാതെ മദ്യശാലയ്ക്കു മുന്നിലെത്താൻ പാടില്ല. ക്ലബുകളിലും ഈയാഴ്ച മദ്യം വിൽപന അനുവദിക്കും; ഇതിന് ആപ് വേണ്ട.

ഒരിക്കൽ ടോക്കൺ എടുത്താൽ അഞ്ചാം ദിവസമേ വീണ്ടും ലഭിക്കൂ.  പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തിൽ മാസ്ക് ധരിച്ച് തിരിച്ചറിയൽ രേഖയും ബുക്ക് ചെയ്ത മൊബൈൽ ഫോണുമായി ചെല്ലണം. പണവും അവിടെ നൽകിയാൽ മതി. ടോക്കൺ ഇല്ലാത്തവർ മദ്യം വാങ്ങാൻ എത്തിയാൽ അവർക്കെതിരെ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു. മദ്യശാലകൾക്ക് മുന്നിൽ ആവശ്യത്തിന് പൊലീസുകാരെ നിയോ​ഗിക്കുമെന്ന് ഡിജിപി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com