കണ്ണൂരിൽ ക്വാറന്റൈൻ കേന്ദ്രമായ ഹോട്ടലിലെ ബാറിൽ നിന്ന് മദ്യം; ടോക്കണില്ലാതെ കോട്ടയത്ത് അനധികൃത വിൽപ്പന

കണ്ണൂരിൽ ക്വാറന്റൈൻ കേന്ദ്രമായ ഹോട്ടലിലെ ബാറിൽ നിന്ന് മദ്യം; ടോക്കണില്ലാതെ കോട്ടയത്ത് അനധികൃത വിൽപ്പന
കണ്ണൂരിൽ ക്വാറന്റൈൻ കേന്ദ്രമായ ഹോട്ടലിലെ ബാറിൽ നിന്ന് മദ്യം; ടോക്കണില്ലാതെ കോട്ടയത്ത് അനധികൃത വിൽപ്പന

കണ്ണൂർ: ക്വാറന്റൈൻ കേന്ദ്രമായ ഹോട്ടലിന്റെ ബാർ തുറന്നത് വിവാദമായി. കണ്ണൂർ സ്കൈ പാലസ് ഹോട്ടലിൽ നിന്നാണ് മദ്യം വിതരണം ചെയ്യുന്നത്. കോട്ടയത്ത് ടോക്കണില്ലാതെയും മദ്യം വിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലാണ് സ്കൈ പാലസ്. ജില്ലാ കലക്ടർ ബാർ തുറക്കാൻ അനുവാദം നൽകിയെന്നാണ് ബാറുടമ പറയുന്നത്. ഡപ്യൂട്ടി കമ്മീഷണറുടെയും ഡിഎംഒയുടെയും ശുപാർശ പ്രകാരം ശാരീരിക അകലം പാലിച്ചുകൊണ്ടാണ് മദ്യം വിതരണം ചെയ്യുന്നതെന്ന് ജില്ലാ കലക്ടർ ടിവി സുഭാഷ് പറഞ്ഞു.

കോട്ടയം നഗരത്തിലെ ബാറിലാണ് ടോക്കണില്ലാതെ അനധികൃത മദ്യ വിൽപ്പന തകൃതിയായി നടക്കുന്നത്. സാമൂഹിക അകലം പോലും പാലിക്കാതെ നിരവധി പേരാണ് ബാങ്കിന് മുന്നിൽ ക്യൂവിൽ നിൽക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

കോട്ടയത്തെ അഞ്ജലി പാർക്ക് ബാർ ഹോട്ടലിലാണ് കച്ചവടം നടന്നത്. ടോക്കണില്ലാതെ ക്യൂവിൽ നിൽക്കുന്നവരോട് ആരെങ്കിലും ചോദിച്ചാൽ ടോക്കണുണ്ടെന്ന് പറയണമെന്ന് ഹോട്ടൽ ജീവനക്കാർ നിർദ്ദേശം നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com