കേരളം കൊറിയയുടെ നിലവാരത്തില്‍, പരിശോധിക്കുന്ന 100 പേരില്‍ 1.7 ശതമാനം പേര്‍ക്ക് മാത്രം കോവിഡ്; ദേശീയ ശരാശരി അഞ്ച് 

കോവിഡ് പരിശോധനയില്‍ സംസ്ഥാനത്ത് പോസിറ്റീവാകുന്നവരുടെ തോത് ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കേരളം കൊറിയയുടെ നിലവാരത്തില്‍, പരിശോധിക്കുന്ന 100 പേരില്‍ 1.7 ശതമാനം പേര്‍ക്ക് മാത്രം കോവിഡ്; ദേശീയ ശരാശരി അഞ്ച് 

തിരുവനന്തപുരം: കോവിഡ് പരിശോധനയില്‍ സംസ്ഥാനത്ത് പോസിറ്റീവാകുന്നവരുടെ തോത് ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പരിശോധിക്കുന്ന 100 പേരില്‍ 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. എന്നാല്‍ ദേശീയ ശരാശരി അഞ്ചുശതമാനമാണ്. ഇക്കാര്യത്തില്‍ കൊറിയയെയാണ് എല്ലാ ലോകരാജ്യങ്ങളും മാതൃകയാക്കുന്നത്. കൊറിയയുടെ ടെസ്റ്റ് പോസിറ്റീവ് റേറ്റ്  രണ്ടുശതമാനത്തില്‍ താഴെയാണ്. കേരളം ഇക്കാര്യത്തില്‍ നിലവാരം കൈവരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ മരണനിരക്കും ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. 0.5 ശതമാനമാണ് കേരളത്തിന്റെ കോവിഡ് മരണനിരക്ക്. ടിപിആറും മരണനിരക്കും ഉയര്‍ന്നു നില്‍ക്കുന്നു എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് പരിശോധനയുടെ കുറവിനെയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സംസ്ഥാനത്ത് വിവിധ തലങ്ങളില്‍ 80091 കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. ടെസ്റ്റുകളുടെ എണ്ണത്തില്‍ സംസ്ഥാനം മുന്നേറ്റം കാഴ്ചവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

ഒരു ദശലക്ഷത്തിന് 2035 എന്നതാണ് കേരളത്തിന്റെ പരിശോധന കണക്കുകള്‍. കേരളത്തില്‍ 71 ടെസ്റ്റ് നടത്തുമ്പോള്‍ മാത്രമാണ് ഒരു കോവിഡ് പോസിറ്റീവ് കേസ് കണ്ടെത്തുന്നത്. ദേശീയ ശരാശരി 23 ന് ഒന്ന് എന്ന നിലയിലാണ്. അതായത് അഖിലേന്ത്യാ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ടെസ്റ്റുകളുടെ എണ്ണം കേരളത്തില്‍ 3 ഇരട്ടിയാണ്. കാര്യക്ഷമമായ പൊതുജനാരോഗ്യം, സമ്പര്‍ക്കത്തിലുളളവരെ കണ്ടെത്തല്‍, ശാസ്ത്രീയമായ ക്വാറന്റൈന്‍ എന്നിവയാണ് കേരളത്തിന്റെ നേട്ടത്തിന് നിദാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com