ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

ഡിജിപി ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി
ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി


കൊച്ചി: ഡിജിപി ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. കേസില്‍ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിജിലന്‍സ് അന്വേഷണം തുടരമാമെന്നും കോടതി വ്യക്തമാക്കി. നാളെ വിരമിക്കാനിരിക്കെയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് അടിയന്തര ഹര്‍ജി സമര്‍പ്പിച്ചത്. 

തമിഴ്‌നാട്ടില്‍ രാജപാളയത്ത് 50.33 ഏക്കര്‍ ഭൂമി ജേക്കബ് തോമസിന്റെയും ഭാര്യയുടെയും പേരില്‍ വാങ്ങിയിരുന്നു. ഇത് അനധികൃതമാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച കേസ് റദ്ദാക്കണമെന്നാണ് ജേക്കബ് തോമസിന്റെ ഹര്‍ജിയിലെ ആവശ്യം. കേസില്‍ പ്രഥമദൃഷ്ട്യാ  കഴമ്പുണ്ടെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജി സ്റ്റേ ചെയ്യണമെന്നാവശ്യം ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ ഇതുവരെയുള്ള വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com